|    Jan 21 Sat, 2017 10:01 am
FLASH NEWS

മരണ റെയില്‍പാത

Published : 31st August 2016 | Posted By: SMR

പഴയ തലമുറയില്‍പ്പെട്ട പലരും ഡേവിഡ് ലീനിന്റെ ‘ക്വായ് നദിയിലെ പാലം’ (ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്) എന്ന ഹോളിവുഡ് ക്ലാസിക് കണ്ടുകാണും. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം. തായ്‌ലന്‍ഡിനും ബര്‍മയ്ക്കും (ഇന്നത്തെ മ്യാന്‍മര്‍) ഇടയില്‍, ക്വായ് നദിക്കു മുകളിലൂടെ ഒരു പാലമുണ്ടാക്കാനുള്ള ജപ്പാന്റെ വന്‍ പ്രൊജക്ടിന്റെ കഥ. 1940-42 കാലത്താണ് ഇതു പൂര്‍ത്തിയായത്.
എന്നാല്‍, ആ പാലത്തോടൊപ്പം 415 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു റെയില്‍പാതയുണ്ടാക്കാന്‍ കുരുതികൊടുക്കപ്പെട്ട ഒന്നരലക്ഷം തമിഴരുടെ, ആര്‍ക്കുമറിയാത്ത ജീവിതയാതനകളുടെ കഥ പറയുന്ന ഒരു ഡോക്യുമെന്ററി രൂപംകൊണ്ടിരിക്കുന്നു: ‘സയാം-ബര്‍മ മരണ റെയില്‍പാതൈ’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ പുതുച്ചേരിയിലെ ഒരു കോളജ് അധ്യാപകനായ ആര്‍ കുറിഞ്ഞിവെണ്ടനാണ്.
ആയിരക്കണക്കിന് തമിഴരെ ബ്രിട്ടിഷുകാരും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കൊണ്ടുപോയിട്ടുണ്ട്. ഇവരുടെ പിന്‍ഗാമികളാണ് റെയില്‍പാതയുടെ നിര്‍മാണത്തിനുവേണ്ടി ജോലിചെയ്യാന്‍ നിര്‍ബന്ധിതരായത്. തായ്‌ലന്‍ഡിലെ 300 കിലോമീറ്റര്‍ നിബിഡവനങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. കോളറ, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടും പാമ്പുകടിയേറ്റും ഇഞ്ചിഞ്ചായി മരിക്കുകയായിരുന്നു ഇവരിലേറെപേരും. ജപ്പാന്‍ പട്ടാളക്കാരുടെ കൊടും ക്രൂരത സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക