|    Jan 22 Sun, 2017 11:40 am
FLASH NEWS

മരണമായി മരമെത്തി; നടുക്കം വിട്ടുമാറാതെ തോട്ടം തൊഴിലാളികള്‍

Published : 2nd July 2016 | Posted By: SMR

അടിമാലി: ബൈസണ്‍വാലി ഇരുട്ടള നെല്ലിക്കാട് ജോണ്‍സണ്‍ എസ്റ്റേറ്റില്‍ ഏലക്കാ അടര്‍ത്തുന്നതിനിടെ മരത്തിന്റെ രൂപത്തിലെത്തിയ മരണം മൂന്ന് സഹപ്രവര്‍ത്തകരെ കൊണ്ടുപോയതിന്റെ നടുക്കത്തില്‍ നിന്നു കൂടെ ജോലി ചെയ്തിരുന്നവര്‍ മോചിതരായിട്ടില്ല. അപകടത്തില്‍ പെട്ട മേഴ്‌സി, തങ്കം, പുഷ്പ എന്നിവരെ താങ്ങിയെടുത്ത സെലീനയും ഷൈനിയും സുശീലയും അപകട വിവരം വിവരിക്കാനാവാതെ വിതുമ്പി. താങ്ങിയെടുക്കുമ്പോള്‍ പുഷ്പയുടെ ദയനീയമായ നോട്ടം ഇപ്പോഴും കണ്ണുകളില്‍ നിന്നു മായുന്നില്ലെന്ന് സെലീന പറഞ്ഞു.
മാനേജര്‍ ഷിബുവിനൊപ്പം പുഷ്പയേയും മേഴ്‌സിയേയും താങ്ങിയെടുത്തത് ഒപ്പം ജോലി ചെയ്തിരുന്ന സെലീനയാണ്. അപകടത്തില്‍പ്പെട്ട പുഷ്പയെ മടിയിലേയ്ക്ക് കിടത്തുമ്പോള്‍ കണ്ണുകള്‍ രണ്ടും തള്ളിയിരുന്നു. മഴ ശക്തമായതിനാല്‍ തിങ്കളാഴ്ച തോട്ടത്തില്‍ പണി ഉണ്ടായിരുന്നില്ല. എന്നാല്‍ കൂടുതല്‍ ദിവസം പണിക്ക് പോവാതിരിക്കാന്‍ ജീവിത സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാലാണ് മഴയെ അവഗണിച്ചും തങ്ങള്‍ ജോലിക്ക് ഇറങ്ങിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ശക്തമായ കാറ്റുവീശിയെങ്കിലും അപകടം പതിയിരുന്ന ഉണക്കമരം തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. തുടര്‍ച്ചയായി ഒരാഴ്ചയിലധികം പെയ്ത മഴയില്‍ ഉണങ്ങിയ മരം ചെതുക്കെടുത്ത് ഒടിഞ്ഞ് വീണതാവാം. ഒടിഞ്ഞ് വീണ വന്‍മരം പാറയില്‍ വീണ് ചിതറി തെറിക്കുകയായിരുന്നു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക