|    Jul 28 Fri, 2017 4:20 am
FLASH NEWS

മരണമടഞ്ഞ സൈനികന്റെ കുടുംബത്തിന് ധനസഹായം മന്ത്രി എ കെ ബാലന്‍ കൈമാറി

Published : 20th March 2017 | Posted By: fsq

 

പാലക്കാട്: സൈനിക സേവനത്തിനിടയില്‍ മരണം സംഭവിച്ച പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി എം ജെ ശ്രീജിത്തിന്റെ കുടുംബത്തിനുള്ള സഹായവും, പാമ്പുകടിയേറ്റു മരിച്ച പെരിങ്ങോട്ടുകുറിശ്ശി പരിത്തിപ്പുള്ളി കങ്കംപുര വീട്ടില്‍ സജീഷിന്റെ ഭാര്യ പ്രസീതയ്ക്കുള്ള ധനസഹായവും നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടിക വര്‍ഗ-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ കൈമാറി. ശ്രീജിത്തിന്റെ മാതാവ് ഉഷാകുമാരിക്ക് 10 ലക്ഷം രൂപയും പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കങ്കംപുര വീട്ടില്‍ പാമ്പ് കടിയേറ്റു മരിച്ച ജവാന്‍ കെ ആര്‍ സജീഷിന്റെ ഭാര്യ പ്രസീതയ്ക്ക് നാല് ലക്ഷം രൂപയും മന്ത്രി കൈമാറി. മന്ത്രിക്കൊപ്പം പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് എ വി ഗോപിനാഥ്, മറ്റു ജനപ്രതിനിധികള്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ടായിരുന്നു. ഈ കഴിഞ്ഞ 16ന് മരിച്ച പാലക്കാട് ടൗണ്‍ പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ കോട്ടായി ചമ്പ്രക്കുളം തോട്ടത്തില്‍ ഉദയകുമാറിന്റെ വസതിയും സന്ദര്‍ശിച്ച മന്ത്രി മാതാപിതാക്കളെയും മക്കളെയും ആശ്വസിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക