|    Dec 19 Wed, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മരണത്തില്‍ ദുരൂഹത: ബന്ധുക്കള്‍

Published : 23rd October 2018 | Posted By: kasim kzm

ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സഹോദരന്‍ ജോയ് ആരോപിച്ചു.
കുര്യാക്കോസ് കാട്ടുതറയെ ഫ്രാങ്കോ മുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു.വാഹനവും വീടും ആക്രമിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ജലന്ധറിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് കുടുംബത്തിന്റെ അനുമതിയില്ല. അന്വേഷണം വേണമെന്നും ജോയ് പറഞ്ഞു. അതേസമയം, ഫാ. കുര്യാക്കോസിന്റേത് സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹൊഷിയാര്‍പൂര്‍ എസ്പി പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.
ഇവരുടെ പരിശോധനയ്ക്കുശേഷം അന്തിമ നിഗമനത്തിലെത്തും. ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും എസ്പി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss