|    Dec 12 Tue, 2017 8:03 am

മരണത്തിനും ആധാര്‍കാര്‍ഡ് വേണമെന്ന നിബന്ധന ബിജെപി ഭരണനേട്ടമെന്ന്

Published : 12th August 2017 | Posted By: fsq

 

പാലക്കാട്:  മരണത്തിന് ആധാര്‍ കാര്‍ഡ് വേണമെന്ന നിബന്ധന കൊണ്ടുവന്നതാണ് ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍. പാചകഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യകയായിരുന്നു ശ്രീകണ്ഠന്‍. പാചകഗ്യാസ് സബ്‌സിഡി ഇനത്തില്‍ കോടികളുടെ വെട്ടിപ്പ് തടയാന്‍ ഡോ. മന്‍മോഹന്‍ സിങിന്റെ ഭരണകാലത്ത് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാനെടുത്ത തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ബിജെപിക്കാരെന്നോര്‍ക്കണമെന്നും ശ്രീകണ്്ഠന്‍ പറഞ്ഞുമഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെഐ കുമാരി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി  സി ചന്ദ്രന്‍, യുഡിഎഫ് ചെയര്‍മാന്‍ എ രാമസ്വാമി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ശാന്താ ജയറാം, ഭാരവഹികളായ രാജേഷ്വരി, ശൈലേന്ദ്ര, ഹസീന, ഫാത്തിമ, തങ്കമണി, റെജുല, വിമല, പ്രീത, ശാന്ത, അജിത, ലതാജോബി, പാഞ്ചാലി, കൃഷ്ണ, ജയലക്ഷമി, രമണീരാജന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക