|    Jul 22 Sun, 2018 8:19 am
FLASH NEWS

മരണക്കെണിയൊരുക്കി പേരയം ചെല്ലഞ്ചി റോഡ്

Published : 27th September 2017 | Posted By: fsq

 

കെ  മുഹമ്മദലി റാഫി

പാലോട്: പേരയം ചെല്ലഞ്ചി റോഡിലെ വശങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികള്‍ യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി. ഈ റോഡില്‍ നിന്നു ശ്രദ്ധയൊന്നു മാറിയാല്‍ ചെന്നു വീഴുന്നത് വലിയ കുഴികളിലേക്കാണ്. പേരയം പാണയം റോഡില്‍ വാഹനം ഓടിക്കണമെങ്കില്‍ സര്‍ക്കസ് പഠിക്കേണ്ട ഗതികേടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. പേരയം ജങ്ഷന്‍ മുതല്‍ ത്രിവേണി മാര്‍ക്കറ്റ് വരെ മൂന്നിടത്തായി റോഡ് തകര്‍ന്ന അവസ്ഥയിലാണ്. ത്രിവേണി മുതല്‍ ചെല്ലഞ്ചിയിലേക്കു പോകുന്ന റോഡിലാകട്ടെ രണ്ടു വശങ്ങളിലും അപകടക്കുഴികളും. സ്വകാര്യ കമ്പനികളുടെ കേബിള്‍ ഇടുന്നതിനായി എടുത്ത കുഴികളാണ് ഇപ്പോള്‍ മണ്ണൊലിച്ചു പോയി വലിയകുഴികളായത്. രണ്ടുവാഹനങ്ങള്‍ വന്നാല്‍ സൈഡ് കൊടുക്കാന്‍ പ്രയാസമാണ്. ചെല്ലഞ്ചിയിലേക്കുള്ള റോഡ് കുത്തനേയുള്ള ഇറക്കം കൂടി ആയതിനാല്‍ അപകടത്തിന്റെ ആക്കം കൂടുമെന്ന് യാത്രക്കാര്‍ പറയുന്നു. ചെല്ലഞ്ചി പാലത്തിന്റെ അപ്രോച്ച് റോഡായതുകൊണ്ട് ചെല്ലഞ്ചി പാലത്തിനുശേഷമുള്ള റോഡിന്റെ നിര്‍മാണവും നിലച്ചമട്ടാണ്. ചെല്ലഞ്ചി സ്‌ക്കൂള്‍ ജങ്ഷന്‍ മുതല്‍ സപ്തപുരം പാണയത്തേക്കുള്ള റോഡിന്റെ സ്ഥിതിയും ഏറെ പരിതാപകരമാണ്. നന്ദിയോട് ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഇവിടെ നല്ലൊരു റോഡ് നിര്‍മിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ റോഡില്ലാതെ വിഷമിക്കുന്നത്. പൊതുമരാമത്തു വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss