|    Dec 16 Sun, 2018 12:31 am
FLASH NEWS
Home   >  Kerala   >  

മരണം 51, ഏഴു പേരെ കാണാതായി, മഴ തുടരുന്നു :14 ജില്ലകളിലും റെഡ് അലേര്‍ട്ട് , UPDATES

Published : 15th August 2018 | Posted By: G.A.G

മലപ്പുറം ജില്ലയിലെ പെരിങ്ങാവില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് എട്ടു പേര്‍ മരിച്ചു. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോ എന്നറിയാന്‍ തിരച്ചില്‍ നടക്കുന്നു. മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. വീടിന് സമീപം മണ്ണിടിഞ്ഞു വീണപ്പോള്‍ കോഴിക്കൂട് മാറ്റുന്നതിന് വേണ്ടി ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. പ്‌ദേശത്ത് ദുരന്തപ്രതികരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ചെറുതോണി ഡാമില്‍നിന്നും ഇന്നു വൈകീട്ട്്് മൂന്ന് മണി മുതല്‍ 1300 ക്യം മെക്‌സ് വെള്ളം തുറന്നു വിടും. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കുന്നതിന് പൊലീസ്, റവന്യം, ഫയര്‍ ആന്റ് റസ്‌ക്യം വൂപ്പുകള്‍ക്കു ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

ആഗസ്റ്റ് 9ന് ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ 42 പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഏഴു പേരെ കാണാതായി. 14 പേര്‍ മുങ്ങി മരിച്ചപ്പോള്‍ 26 പേര്‍ മണ്ണിടിച്ചിലിലാണ് മരണമടഞ്ഞത്. വീട് തകര്‍ന്നും മരം വീണും ഓരോരുത്തര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 345 വീടുകള്‍ പൂര്‍ണമായും 4588 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് മരിച്ചത് ആറു പേരാണ്.
മലപ്പുറം കൊണ്ടോട്ടിയില്‍ കൈതകുണ്ടയില്‍ വീടീനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് ദമ്പതികളും കുഞ്ഞും മരിച്ചു. അസീസ്, സുനീറ, ഇവരുടെ ആറുവയസുകാരനായ മകനുമാണ് മരിച്ചത്.
റാന്നിയില്‍ വെള്ളം കയറിയ വീടിനുള്ളില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി (70) ആണ് ഷോക്കേറ്റ് മരിച്ചത്.
അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു.തൃക്കടവൂര്‍ കുരീപ്പുഴ ലില്ലി ഭവനില്‍ ആന്റണി (45) ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരന്‍ സേവ്യര്‍ നീന്തി രക്ഷപ്പെട്ടു.
മൂന്നാറില്‍ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.തമിഴ്‌നാട് സ്വദേശി മദനന്‍ ആണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്. അപകട സമയത്ത് ലോഡ്ജില്‍ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല
സംസ്ഥാനത്ത്് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 15 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

UPDATES:

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു.

കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റിയാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.ചുരത്തിലെ ഒന്‍പതാം വളവില്‍ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനം

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്റ്റ് 16) ജില്ലാ കളക്ടര്‍ യു വി ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
ജില്ലയില്‍ 61 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1169 കുടുംബങ്ങളില്‍ നിന്നായി 3349 ആളുകളാണ് ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത്.
1500 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.

വടകരയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഒരാള്‍ ഷോക്കേറ്റ് മരിച്ചു വടകര വില്ലേജില്‍ കണ്ണന്‍ കുടി കുനിയില്‍ ശ്രീധരന്‍ (78) ആണ് മരിച്ചത്.

ശിവപുരം വില്ലേജില്‍ പുഴയില്‍ വീണ് കുട്ടിയെ കാണാതായി. തെരച്ചില്‍ നടത്തി വരുന്നു

മാവൂര്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ മാവൂര്‍, കൂളിമാട് ,അരീക്കോട് ഭാഗത്തേക്കുള്ള ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെച്ചു

മാവൂരില്‍ 300 ഓളം വീടുകള്‍ ഒഴിപ്പിച്ചു.
മാവൂര്‍ കൊടിയത്തൂര്‍ ചാത്തമംഗലം പഞ്ചായത്തുക്കളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി

കോട്ടയം :
വഴിക്കടവ് ചെക്ക് ഡാം നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. ആറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജുവിന്റെ അദ്ധ്യക്ഷതയില്‍ പോലീസ് ക്ലബില്‍ അടിയന്തിര യോഗം ചേര്‍ന്നു. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രായമായവരെയും രോഗികളെയും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ (16.08.2018)നടത്താനിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കുന്നതായിരിക്കും

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും നാളെ (ആഗസ്ത് 16) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം താലൂക്കിലെ ചെങ്ങളം സൗത്ത് ,അയ്മനം, ആര്‍പ്പൂക്കര, ഇല്ലിക്കല്‍, കാഞ്ഞിരം, വേളൂര്‍ പ്രദേശങ്ങളില്‍ വെള്ളം കയറുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോട്ടയം തഹസില്‍ദാര്‍ അറിയിച്ചു. ചെറുവള്ളി വില്ലേജില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചില വീടുകളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് വില്ലേജില്‍ ആലക്കല്‍ ബേബിയുടെ വീട് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ബേബിയെയും കുടുംബത്തെയും സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റി.

കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന (ആഗസ്ത് 16ന് ) എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കും എന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.
ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട :
തിരുവല്ലയില്‍ 95 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 4208 കുടുംബങ്ങളിലെ 16729 പേര്‍ ക്യാമ്പുകളില്‍.
ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് നിന്ന് ആര്‍മിയുടെ രണ്ട് കമ്പനികളും കൊച്ചിയില്‍ നിന്ന് നേവിയുടെ ഒരു കമ്പനിയും പുറപ്പെട്ടു
പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും 69 പേരുടെ ആര്‍മി സംഘം റാന്നിയിലേക്ക് തിരിച്ചു

കൊല്ലം:

കൊല്ലം ജില്ലയില്‍ ഇതുവരെ ആറു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 36 കുടുംബങ്ങളിലെ 141 പേര്‍ ക്യാമ്പുകളിലുണ്ട്. കൂടുതല്‍ ക്യാമ്പുകള്‍ തുറുക്കുന്നുണ്ട്.

ക്യാമ്പുകളുടെ വിവരം

1. പത്തനാപുരം ഇടത്തറ എം.എന്‍. നഗര്‍ അങ്കണവാടി4 കുടുംബം 15 പേര്‍

2. മഞ്ചള്ളൂര്‍ മുല്ലപ്പറമ്പില്‍ വീട്3 കുടുംബം 24 പേര്‍

3. പട്ടാഴി വടക്കേക്കര ചെളിക്കുഴി ഗവ. യു.പി.എസ് 4 കുടുംബം 24 പേര്‍

4. പിറവന്തൂര്‍ മഹാദേവര്‍മണ്‍ വലിയകാവ് സ്‌കൂള്‍7 കുടുംബം 24 പേര്‍.

5. കൊല്ലം ചിറക്കര പഞ്ചായത്തിലെ പകല്‍വീട്3 കുടുംബം 9 പേര്‍

6. അച്ചന്‍കോവില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ 15 കുടുംബങ്ങളിലെ 45 പേര്‍.
കൊല്ലം ചെങ്കോട്ട പാതയിലെ എല്ലാ ട്രയിന്‍ സര്‍വ്വീസുകളും 2 ദിവസത്തേക്ക് നിര്‍ത്തി വച്ചൂ
തെന്മല ഡാം ജലനിരപ്പ് 115.83 മീറ്റര്‍. രണ്ടു ഷട്ടറുകള്‍ 225 സെന്റീ മീറ്ററും ഒരു ഷട്ടര്‍ 180 സെന്റീമീറ്ററും തുറന്നിരിക്കുന്നു.
പത്തനാപുരം എലിക്കാട്ടൂര്‍ പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങാന്‍ സാധ്യത.ജനങ്ങള്‍ പാലത്തില്‍ കയറുന്നത് നിരോധിച്ചു.
കുളത്തൂപ്പുഴയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന്റെ രണ്ടാം നിലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എട്ടു കുടുംബങ്ങളിലെ 24 പേര്‍
പുനലൂര്‍. കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളില്‍ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
പുന്നല വില്ലേജില്‍ പെട്ട കടയ്ക്കമന്‍ കോളനിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നാലു കുടുംബങ്ങളെ ചേകം ഗവ എല്‍ പി സ്‌കൂളിലേക്ക് മാറ്റി. ജില്ലയില്‍ ആകെ ഒന്‍പത് ക്യാമ്പുകളായി.

മലപ്പുറം

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും (മദ്രസ്സ,അംഗനവാടി ഉള്‍പ്പെടെ) നാളെ ( 16.08.18) ജില്ലാകലക്ടര്‍ അമിത് മീണ അവധി പ്രഖ്യാപിച്ചു.

പൊന്നാനി: ശക്തമായ മഴയില്‍ പൊന്നാനി വെള്ളത്തിലായി.റോഡുകളും വീടുകളും വെളളത്തിലമര്‍ന്നു. 500 ഓളം കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോയി.
കടലാക്രമണത്തില്‍ 13 വീടുകള്‍ തകര്‍ന്നു.

പൊന്നാനി നഗരസഭയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി പൂര്‍ണ സജ്ജമായി ആരംഭിച്ചിട്ടുണ്ട്..
തീരദേശ മേഖലയിലുള്ളവര്‍ക്ക് എം.ഇ.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലും നഗരം, വണ്ടിപ്പേട്ട ചാണറോഡ് പള്ളപ്രം മേഖലയില്‍ ഉള്ളവര്‍ക്ക് ജിം റോഡിലുള്ള എം.എസ്.എസ് സ്‌പെഷല്‍ സ്‌കൂളിലെ ക്യാമ്പിലും ഈഴുവതിരുത്തി മേഖലയില്‍ ഉള്ളവര്‍ക്ക്
ഏ. വി.ഹൈ സ്‌കൂളിലെ ക്യാമ്പിലും എല്ല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
തഹസില്‍ദാര്‍ 8547616400
നഗരം വില്ലേജ് ഓഫീസര്‍ 8907470902
ഈഴുവതിരുത്തി വില്ലേജ് ഓഫീസര്‍ 8547615403
നഗരസഭ സെക്രട്ടറി 984744491

സമസ്തയുടെ മദ്‌റസകള്‍ക്ക് അവധി ബാധകം

വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കളക്ടര്‍മാര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ സമസ്തയുടെ മദ്‌റസകളിലും അന്നേദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു..

കണ്ണൂര്‍

കണ്ണൂര്‍ കൊട്ടിയൂര്‍ വില്ലേജിലെ കണ്ടപ്പനം മേമല പ്രദേശത്ത് മലയിടിച്ചല്‍ ഉണ്ടായി. ഇവിടെ നിന്ന് 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss