|    Sep 22 Sat, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മരണം 38; ക്യാംപുകളില്‍ 1,06,930 പേര്‍

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ആകെ മരണം 38 ആയി. ഇന്നലെ ഒരാള്‍ കൂടി മരിച്ചു. സുല്‍ത്താന്‍ ബത്തേരി വില്ലേജിലെ രാജമ്മ (54) ആണ് മരിച്ചത്. 1,093 ദുരിതാശ്വാസ ക്യാംപുകളിലായി 1,06,930 പേര്‍ കഴിയുന്നുണ്ട്. 15,000 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചുപേരെ കാണാതായി. 22 പേര്‍ക്ക് പരിക്കേറ്റു. തീവ്രമായ മഴയുടെ സാഹചര്യത്തില്‍ വയനാട്, ഇടുക്കി ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15 വരെ ഓറഞ്ച് അലര്‍ട്ട് തുടരും. ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നു വരെ റെഡ് അലര്‍ട്ടും നാളെ വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറില്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്നു വരെ ഈ സാഹചര്യം തുടരും. കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss