|    Oct 20 Sat, 2018 7:49 am
FLASH NEWS

മരണം 22 ആയി

Published : 15th August 2018 | Posted By: kasim kzm

കോഴിക്കോട്: ജില്ലയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഇതുവരെ മരണം 22 ആയി. കോഴിക്കോട് രണ്ട്, താമരശ്ശേരി 15, വടകര മൂന്ന്, കൊയിലാണ്ടി രണ്ട് എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാലവര്‍ഷത്തില്‍ കട്ടിപ്പാറ കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണമടഞ്ഞത് ഉള്‍പ്പെടെയാണ് ഇത്.
ജില്ലയില്‍ ചൊവാഴ്ച ലഭിച്ചത് 86 മില്ലി ലിറ്റര്‍ മഴയാണ്. പത്ത് ക്യാമ്പുകളില്‍ 267 കുടുംബങ്ങളില്‍ നിന്നായി 810 പേരാണ് ഉള്ളത്. കനത്തമഴയിലും കാറ്റിലും 89 വീടുകള്‍ക്ക് പൂര്‍ണ്ണമായും 2552 വീടുകള്‍ ഭാഗികമായും തകര്‍ന്നു. താമരശ്ശേരി താലൂക്കില്‍ കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ക്വാറി അംഗനവാടി, സെന്റ് ജോസഫ് എ.യു.പി.എസ് മൈലള്ളാംപാറ എന്നിവിടങ്ങളിലായി 244 കുടുംബങ്ങളില്‍ നിന്നായി 734 പേരും വടകര താലൂക്കിലെ കുരുടന്‍ കടവ് അംഗനവാടി, വിലങ്ങാട് അടുപ്പില്‍ കോളനി വായനശാല, മരുത്തോങ്കര നെല്ലിക്കുന്ന് കേന്ദ്രം എന്നിവിടങ്ങളിലായി 22 പേരും കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപ്പാറ മുതുകാട് ഗവ. എല്‍.പി സ്—കൂളില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 16 പേരും മലയങ്ങാട് അംഗനവാടിയില്‍ ഏഴ് കുടുംബങ്ങളില്‍ നിന്ന് 23 പേരുമാണ് താമസിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss