|    Oct 21 Sun, 2018 8:28 pm
FLASH NEWS

മരണം മാടിവിളിച്ചപ്പോള്‍ ട്രെയിനിന്റെ ശബ്ദത്തിനിടെ എന്‍ജിന്‍ കടന്നുവന്നതറിഞ്ഞില്ല

Published : 1st February 2018 | Posted By: kasim kzm

മഞ്ചേശ്വരം: കാസര്‍കോട് ഭാഗത്ത് നിന്നും കുതിച്ചെത്തിയ ട്രെയിന്‍ മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന്‍ കഴിഞ്ഞ് കടന്നു പോകുന്നത് വരെ പിഞ്ചു കുഞ്ഞ് ഷാമിലിനെ ഒക്കത്തിരുത്തി ആയിഷയും സഹോദരി ആമിനയും കാത്തിരുന്നു. പാളം മുറിച്ച് അപ്പുറത്ത് എത്താന്‍. ട്രെയിന്‍ കടന്നു പോയതോടെ രണ്ട് പേരും പാളം മുറിച്ച് രണ്ടാം ട്രാക്കിലേക്ക് എത്തിയപ്പോഴേക്കും മംഗളൂരു ഭാഗത്ത് നിന്നും എന്‍ജിന്‍ ഓടിയെത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെടാതെയാണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മഞ്ചേശ്വരം റെയില്‍വേ ട്രാക്കില്‍ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. നിലവിളിക്കാനോ രക്ഷപ്പെടാനോ കഴിയുന്നതിന് മുമ്പേ ഷാമിലിനൊപ്പം രണ്ട് പേരും എന്‍ജിനടിയില്‍പെട്ടിരുന്നു. പരിസരത്തുണ്ടായിരുന്ന ചിലരാണ് കുട്ടിയും രണ്ട് സ്ത്രീകളും ട്രെയിന്‍ എജിനിനടിയില്‍പെടുന്നത് കണ്ട് നിലവിളിച്ചത്. എന്നാല്‍ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അപകടവിവരം അറിഞ്ഞതോടെ മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിരവധി പേരാണ് എത്തിയത്. റെയില്‍വേ പോലിസും മഞ്ചേശ്വരം പോലിസും സംഭവസ്ഥലത്ത് എത്തി. മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മംഗല്‍പ്പാടി സിഎച്ച്‌സിയില്‍ മോര്‍ച്ചറിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ട്രെയിന്‍ കടന്നു പോകുമ്പോള്‍ മറ്റേ ട്രാക്കില്‍ എത്തിയ എന്‍ജിനിന്റെ ശബ്ദം കേള്‍ക്കാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss