|    Jul 27 Thu, 2017 8:21 pm
FLASH NEWS

മരണം കൂട്ടിക്കൊണ്ട് പോയിട്ടും അനീഷിന്റെ അവയവങ്ങള്‍ ജീവിക്കും

Published : 13th April 2016 | Posted By: SMR

കരുനാഗപ്പള്ളി: ബൈക്ക് അപകടത്തില്‍ മരണം കൂട്ടിക്കൊണ്ടുപോയിട്ടും അനീഷിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കും. കുലശേഖരപുരം തുറയില്‍ക്കടവ് സെറ്റില്‍മെന്റ് കോളനിയില്‍ അനീഷ് (29) ന്റെ കരള്‍, വൃക്ക, കണ്ണ് എന്നിവയാണ മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കുന്നത്. കഴിഞ്ഞ 10 ന് പുത്തന്‍തെരുവ് തുറയില്‍കടവ് റോഡില്‍ തുറയില്‍കടവ് ജംഗ്ഷന് സമീപം സുഹൃത്തു ഓടിച്ച ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് സ്വകാര്യ ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ 10 നാണ് മരിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. അവയവദാനത്തിന് നേരത്തേ തന്നെ സന്നദ്ധത അറിയിച്ചിട്ടുള്ള അനീഷിന്റെ ആഗ്രഹം പോലെ ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യുവാനുള്ള മനസ്സ് കാട്ടുകയായിരുന്നു. കരള്‍ എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി , വൃക്കകളില്‍ ഒരെണ്ണം എറണാകുളം ലേക്ക് ഷോര്‍, മറ്റൊന്ന് കോഴിക്കോട് മിംമ്‌സ് എന്നീ ആസ്പത്രികളിലും കണ്ണുകള്‍ കൊല്ലം ജില്ലാ ആശുപത്രികളിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് വെളിച്ചമാകുന്നത്. രവി-വസന്ത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അജന്ത, രാജു, രശ്മി, അജിതകുമാരി, അജയകുമാര്‍. മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക