|    Mar 26 Sun, 2017 12:58 pm
FLASH NEWS

മരട് നഗരസഭ വൈസ് ചെയര്‍മാനും രാജിവച്ചു

Published : 22nd July 2016 | Posted By: SMR

മരട്: ആശങ്കകള്‍ക്ക് വിരാമമിട്ട് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം കെ എ ദേവസി രാജിവച്ചു. രാവിലെ എട്ടരയോടെയാണ് രാജി സമര്‍പിച്ചത്. രാജി നിലവില്‍ വന്നതായും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും നഗരസഭാ സെക്രട്ടറി ബി അനില്‍കുമാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം 20 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കും. അതേ സമയം, ബോബന്‍ നെടുമ്പറമ്പില്‍ രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവായ പൊതുമരാമത്ത് സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആഗസ്ത് മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരഞ്ഞെടുപ്പ് നടത്താന്‍ വരണാധികാരി ജില്ലാ പട്ടിക ജാതി വികസന ഓഫിസര്‍ ഉത്തരവിട്ടു.
അന്നേ ദിവസം ആകസ്മിക അവധി പ്രഖ്യാപിക്കുകയോ തിരഞ്ഞെടുപ്പ് നടക്കുന്നതിന് സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയോ ആണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്തു നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.
ഭരണം മാറ്റിമറിച്ച് രണ്ട് മാസത്തിനുള്ളില്‍ 5 രാജി
മരട്: ഇരുമുന്നണികളും ബാലാബലം നില്‍ക്കുന്ന മരട് നഗരസഭയിലെ രാഷ്ട്രീയ നീക്കു പോക്കുകളുടെ ഭാഗമായി നടന്ന രാജികളില്‍ ദേവസിയുടേത് അഞ്ചാമത്തേതാണ്. നഗരസഭാധ്യക്ഷ ആയിരുന്ന യുഡിഎഫിലെ അജിത നന്ദകുമാറാണ് മെയ് 27ന് ആദ്യം രാജിവച്ചത്.
നഗരസഭാധ്യക്ഷയായിരുന്ന അജിത നന്ദകുമാര്‍ അവിശ്വാസ പ്രമേയത്തെ തുടര്‍ന്നും ആരോഗ്യ കാര്യ സമിതി അധ്യക്ഷ ആയിരുന്ന ദിവ്യ അനില്‍കുമാര്‍ നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കാനും രാഷ്ട്രീയ നീക്കുപോക്കിന്റെ ഭാഗമായി ധനകാര്യ സമിതിയില്‍ നിന്നു സുജാത ശിശുപാലനുമാണ് സമിതികളില്‍നിന്നു നേരത്തെ രാജിവച്ചത്. ബോബന്‍ നെടുമ്പറമ്പിലിനു ശേഷം കെ എ ദേവസിയുടെ രാജിയോടെ മുന്നണി സമവാക്യങ്ങള്‍ മാറിമറിയുന്ന കാഴ്ചയാണുള്ളത്.
സ്വതന്ത്ര നിലപാട് എടുക്കും: ബോബന്‍
മരട്: വാഗ്ദാനങ്ങള്‍ നല്‍കി ഇരു മുന്നണികളും വഞ്ചിച്ച സാഹചര്യത്തില്‍ എല്‍ഡിഎഫിനുള്ള പിന്തുണ നിരുപാധികം പിന്‍വലിച്ചതായും ഇനി ഒരു മുന്നണിയിലും ഇല്ലെന്നും ബോബന്‍ നെടുംപറമ്പില്‍. ഡിവിഷന്റെ ഉന്നമനം ലക്ഷ്യമാക്കി സ്വതന്ത്ര നിലപാട് എടുക്കുമെന്നും ബോബന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം നല്‍കി ആദ്യം വഞ്ചിച്ചത് യുഡിഎഫാണ്. ഇരു തിരഞ്ഞെടുപ്പുകളും ഒരു ദിവസം നടത്താന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു ദേവസി ആയിരുന്നു ആദ്യം രാജിവയ്‌ക്കേണ്ടിയിരുന്നതെങ്കിലും തെറ്റിദ്ധരിപ്പിച്ച് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം തന്നെക്കൊണ്ട് രാജിവയ്പിക്കുകയായിരുന്നു. മുന്നണികളാണ് സ്ഥാനമാനങ്ങള്‍ വാഗ്ദാനം നല്‍കി തന്റെ പിറകെ വന്നത്. ഇനി ഡിവിഷന്റെ വികസന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവുമെന്നും ബോബന്‍ പറഞ്ഞു.

(Visited 45 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക