|    Mar 25 Sat, 2017 1:19 am
FLASH NEWS

മരട് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്: ആര്‍ കെ സുരേഷ് ബാബു വിജയിച്ചു

Published : 5th August 2016 | Posted By: SMR

മരട്: നഗരസഭയില്‍ ഇന്നലെ നടന്ന പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്നുവോട്ടുനേടി യുഡിഎഫിലെ ആര്‍ കെ സുരേഷ് ബാബു വിജയിച്ചു. നേരത്തെ യുഡിഎഫ് വിമതന്‍ ബോബന്‍ നെടുംപറമ്പില്‍ രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.
കനത്ത പോലിസ് ബന്തവസിലായിരുന്നു തിരഞ്ഞെടുപ്പ്. യുഡിഎഫ് വിമതന്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കിയപ്പോള്‍ ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടതിനാല്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ പോലിസിനെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. നഗരസഭയ്ക്കകത്തും പുറത്തും സിപിഎമ്മിലെ ഏതാനും പേര്‍ ഗുണ്ടായിസം നടത്തിയത് കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് പോലിസുകാര്‍ ചെയ്തത്.
മോശമായ രീതിയില്‍ നഗരസഭ കോമ്പൗണ്ടിനകത്തും ഓഫിസിലും ഉണ്ടാക്കിയ പ്രകോപനങ്ങള്‍ കണ്ട് അവസാനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിടാന്‍ തയ്യാറായതോടെ മേലുദ്യോഗസ്ഥന്‍ പ്രശ്‌നക്കാരെ പറഞ്ഞയക്കുകയാണുണ്ടായത്. ഭരണത്തിന്റെ സ്വാധീനംകൊണ്ടാണ് പോലിസ് നിഷ്‌ക്രിയരായി നോക്കിനിന്നതെന്നും അവസാനം ജനം പ്രതികരിക്കാനൊരുങ്ങിയപ്പോള്‍ പറഞ്ഞയക്കുകയും ചെയ്തത് ഒത്തു കളിയാണെന്നും നാട്ടുകാര്‍ പറഞ്ഞു. അടുത്ത 11ന് ആണ് നഗരസഭയുടെ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ ആഹ്ലാദ പ്രകടനവും യുഡിഎഫ് നടത്തി.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക