|    Jun 27 Tue, 2017 11:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മരട് നഗരസഭാ ചെയര്‍മാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published : 26th November 2016 | Posted By: SMR

കൊച്ചി: നെട്ടൂര്‍ സ്വദേശി എ എം ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി മര്‍ദിച്ച കേസിലെ ഒന്നാം പ്രതിയും മരട് നഗരസഭാ വൈസ് ചെയര്‍മാനുമായ ആന്റണി ആശാന്‍പറമ്പില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റണി ആശാന്‍പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചത്.
2013 ജനുവരി 14നു നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തില്‍ 2016ലാണ് ഷുക്കൂര്‍ പരാതി ഉന്നയിച്ചത്. ഇനി നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇപ്പോള്‍ മറ്റു കേസുകളില്‍ പ്രതികളായ തമ്പിയും ഷുക്കൂറും തനിക്കെതിരേ ഇത്തരത്തില്‍ കേസ് നല്‍കിയിരിക്കുന്നതെന്നും അതിനാല്‍ തനിക്കു മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആന്റണി അപേക്ഷയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക