|    Jan 18 Wed, 2017 5:40 pm
FLASH NEWS

മരട് നഗരസഭയില്‍ അജിത നന്ദകുമാര്‍ ചെയര്‍പേഴ്‌സനാവും

Published : 15th November 2015 | Posted By: SMR

മരട്: നഗരസഭയില്‍ ഇരുമുന്നണികള്‍ ഒപ്പത്തിനൊപ്പം വരികയും രണ്ട് കോണ്‍ഗ്രസ് വിമതര്‍, ഒരു സ്വതന്ത്ര വനിത വിജയിക്കുകയും, ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വരികയും ചെയ്തിരുന്നു.
എന്നാല്‍ ആദ്യം എല്‍ഡിഎഫിന് അനുകൂല സാഹചര്യം ഉണ്ടാവുകയും പിന്നീട് യുഡിഎഫിന് അനുകൂലമാവുകയുമാണുണ്ടായത്. അതില്‍ കഴിഞ്ഞ തവണ വൈസ് ചെയര്‍പേഴ്‌സണായ അജിത നന്ദകുമാറിനെയാണ് ചെയര്‍പേഴ്‌സന്‍ ആക്കുന്നതിന് തീരുമാനമായത്. കൂടാതെ രണ്ടു കോണ്‍ഗ്രസ് റിബലുകളും സ്വതന്ത്ര വനിതയും യുഡിഎഫിനൊപ്പം ചേരും. അതില്‍ മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവിനെ തോല്‍പിച്ച ബോബന്‍ നെടുംപറമ്പില്‍ ആദ്യ രണ്ടര വര്‍ഷം വൈസ് ചെയര്‍മാനാവും. പിന്നീട് വരുന്നവര്‍ഷം കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ നേതാവിനെ തോല്‍പിച്ച ജബ്ബാര്‍ പാപ്പന വൈസ് ചെയര്‍മാനാവും. ഈ ധാരണയിലാണ് മരട് മുനിസിപ്പാലിറ്റി ഭരണത്തുടര്‍ച്ച നടത്തുന്നതിന് തീരുമാനമായിരിക്കുന്നത്. ഈ നടപടിയില്‍ മരട്, നെട്ടൂര്‍ പ്രദേശത്തെ കോണ്‍ഗ്രസ് അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക