|    Jan 19 Thu, 2017 8:47 pm
FLASH NEWS

മരട് – കുണ്ടന്നൂര്‍ പാലം ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു

Published : 2nd July 2016 | Posted By: SMR

കൊച്ചി: മധുര-കൊച്ചി ദേശീയപാതയിലെ മരട് – കുണ്ടന്നൂര്‍ പാലത്തിലെ ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞു. നിലവിലെ കരാറുകാര്‍ക്ക് ടോള്‍ പിരിക്കാനുള്ള കരാര്‍ പ്രകാരമുള്ള അവകാശം ജൂണ്‍ 30ന് അവസാനിച്ച സാഹചര്യത്തിലാണ് തുടര്‍ന്ന് ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ട് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ ഉത്തരവിട്ടത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും ടോള്‍ പിരിക്കുന്നതിനെതിരേ ടോള്‍ വിരുദ്ധ സമരസമിതി അഡ്വ. ടി കെ വിപിന്‍ദാസ് മുഖേന നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഒരു വര്‍ഷം മുമ്പ് നിലവില്‍വന്ന കരാര്‍ ജൂണ്‍ 30ന് അവസാനിച്ചു. തുടര്‍ന്നാണ് അനധികൃത ടോള്‍ പിരിവിനെതിരേ ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.
ടോള്‍ വിരുദ്ധ സമരസമിതിയുടെ വിജയം
മരട്: മരട് – കുണ്ടന്നൂര്‍ ടോള്‍ പിരിവ് പൂര്‍ണമായും നിറുത്തലാക്കണം എന്ന് ആവശ്യപ്പെട്ട് മരട് നഗരസഭയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ജനകീയ ടോള്‍വിരുദ്ധ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ എട്ടിന് ടോള്‍ ബൂത്തിന് മുമ്പില്‍ ഉപരോധസമരം നടത്തി.
ടോള്‍ വര്‍ധനവിന് എതിരേ നല്‍കിയ പരാതിയില്‍ ടെന്‍ഡര്‍ നടപടികള്‍ നിറുത്തി വയ്ക്കാന്‍ നേരത്തെ ഹൈക്കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെ വരെയായിരുന്നു ടോള്‍ നടത്തിപ്പിന് അനുമതി ഉണ്ടായിരുന്നത്.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജൂലൈ ഒന്നിനു ശേഷവും പിരിവു തുടരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇന്നലെ സമരം നടത്തിയത്. ഇതിനെ തുടര്‍ന്ന് ടോള്‍ പിരിവ് സ്‌റ്റേ ചെയ്ത് കൊണ്ട് ഇന്നലെ കോടതി ഉത്തരവിറക്കി. ഇതോടെ ജനങ്ങളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം കുറിക്കുകയാണ്.
ഈ ടോള്‍ മൂലം ഏറെ പ്രയാസപ്പെട്ടിരുന്നത് മരട് നഗരസഭയിലെ ആയിരക്കണക്കിന് ജനങ്ങളാണ്. ടോള്‍ പിരിവ് ഒഴിവാക്കി വാഹനങ്ങള്‍ കടത്തി വിട്ടും ഗതാഗത തടസ്സം ഉണ്ടാവാത്ത രീതിയിലും ആയിരുന്നും സമരം.
നഗരസഭ ചെയര്‍പേഴ്‌സന്‍ ദിവ്യ അനില്‍കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ കെ എ ദേവസ്സി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സി ബി പ്രദീപ് കുമാര്‍, അഡ്വ ദേവരാജന്‍, എ എം മുഹമ്മദ്, നജീബ്, മേഘനാഥന്‍, സിബി മാസ്റ്റര്‍, മന്‍സൂര്‍, സി സി ബാസ്‌കരന്‍ , തമ്പിസ്വാമി, മോഹനന്‍, ഇന്ദു കലാധരന്‍ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക