|    Nov 20 Mon, 2017 5:04 pm
FLASH NEWS

മരടില്‍ നിരോധിത സമയത്തും ലോറികളുടെ മരണപ്പാച്ചില്‍

Published : 2nd August 2017 | Posted By: fsq

 

മരട്: നിരോധിത സമയത്തും ലോറികളുടെ മരണപ്പാച്ചില്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. നെട്ടൂരിലും പരിസര പ്രദേശങ്ങളിലും  സ്‌കൂള്‍ സമയത്ത് വലിയ വാഹനങ്ങള്‍  നിരത്തിലിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വലിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലാത്ത സമയങ്ങളിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ നടക്കുന്നത്. കോടതി വിധിപോലും കാറ്റില്‍ പറത്തിയാണ് ഇത്തരക്കാര്‍ സ്‌കൂളിന് മുന്നില്‍ കൂടി മരണപ്പാച്ചില്‍ നടത്തുന്നത്. നെട്ടൂര്‍ സെന്റ് മരിയ ഗോരേത്തി പബ്ലിക്ക് സ്‌കൂളിന് മുന്നിലൂടെ വലിയ വാഹനങ്ങള്‍ വന്നാല്‍ ഓടി മാറാന്‍ ഇടമില്ലാതെ കുട്ടികള്‍ സ്‌കൂളിന് മുന്നില്‍ പതറി നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ ഉണരുന്ന നിയമ പാലകര്‍ ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക