|    Apr 26 Wed, 2017 3:46 am
FLASH NEWS

മരക്കൊമ്പ് വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് കൂടുതല്‍ സഹായം നല്‍കണം

Published : 28th October 2016 | Posted By: SMR

കുന്നംകുളം: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ തലയില്‍ മരക്കൊമ്പ് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍. 2015 ഏപ്രില്‍ 27ന് കുന്നുംകുളം-വടക്കാഞ്ചേരി റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കവെയാണ് വെള്ളാറ്റത്തൂര്‍ പൊറത്തൂര്‍ ഹൗസില്‍ പി ആര്‍ ദേവസിയുടെ മകന്‍ സിനോജ് (28) മരക്കൊമ്പ് പൊട്ടിവീണ് മരിച്ചത്. ഇതിനെക്കുറിച്ച് കമ്മീഷന്‍ അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. സിനോജിന്റെ കുടുംബത്തില്‍ സ്ഥിരവരുമാനുളള ആരുമില്ല. അച്ഛന്‍ ദേവസിക്ക് കാഴ്ചയില്ല. അമ്മയ്ക്ക് കടുത്ത പ്രമേഹരോഗവുമാണ്. പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ കമ്മീഷനില്‍ പാതവക്കിലെ മാവിന്‍കൊമ്പ് ഒടുഞ്ഞുവീണാണ് അപകടം സംഭവിച്ചതെന്ന വിശദീകരണം നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ദുരിത്വാശസനിധിയില്‍ നിന്നും സിനോജിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സമാന സംഭവങ്ങളില്‍ അഞ്ചും പത്തും ലക്ഷം രൂപ സമാശ്വാസം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. സിനോജിന്റെ അച്ഛനും അമ്മയ്ക്കും കൂടുതല്‍ മാനുഷികപരിഗണനയ്ക്ക് അര്‍ഹതയുണ്ടെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. പ്രായവും വരുമാനവും  കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ കൂടുതല്‍ ധനസഹായം നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ജില്ലാ കലക്ടര്‍ക്കും മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day