|    Nov 18 Sat, 2017 5:36 pm
FLASH NEWS

മരക്കൊമ്പ് മുറിക്കവേ വഴുതിവീണ യുവാവിന്റെ കൈയില്‍ ഗേറ്റിന്റെ കമ്പികള്‍ തുളച്ചുകയറി

Published : 13th August 2017 | Posted By: fsq

 

കായംകുളം: മതിലില്‍ കയറിനിന്ന് മരക്കൊമ്പ് മുറിക്കവേ കാല്‍ വഴുതിവീണ യുവാവിന്റെ കൈയില്‍ ഗേറ്റിന്റെ കമ്പികള്‍ തുളച്ചുകയറി. യുവാവിനെ പിന്നീട് ഫയര്‍ഫോഴ്‌സ്  രക്ഷപ്പെടുത്തി. കായംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം ഫിര്‍ദൗസില്‍  ഉമൈസ് (38) നെയാണ് ഫയര്‍ഫോഴ്‌സ്  രക്ഷപ്പെടുത്തിയത്.ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കാല്‍വഴുതി വീഴവെ ഇദ്ദേഹത്തിന്റെ വലതു കൈയ്യില്‍ ഗേറ്റിന്റെ കൂര്‍ത്ത രണ്ടു കമ്പികള്‍ തുളഞ്ഞുകയറുകയായിരുന്നു.  ഉമൈസിന്റെ  നിലവിളികേട്ട്  ഓടിയെത്തിയ നാട്ടുകാര്‍  അറിയിച്ചതനുസരിച്ച് കായംകുളം  ഫയര്‍ഫോഴ്‌സ് എത്തി ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് കമ്പികള്‍ മുറിച്ചുമാറ്റി ഇദ്ദേഹത്തെ താലൂക്കാശുപത്രിയിലെത്തിച്ചു. സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് പി എന്‍ അനില്‍കുമാര്‍, ശ്രീകുമാര്‍ ,രതീഷ് കുമാര്‍, സജിത്ത്, മുഹമ്മദ് സാലിഹ്, അബ്ബാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക