|    Oct 19 Fri, 2018 7:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മരക്കരി ഇന്ധനമായി ഉപയോഗിക്കുന്നത് നിരോധിക്കാനാവില്ല: കേന്ദ്രം

Published : 29th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മരക്കരി ഇന്ധനമായി ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹരിത കോടതിയെ അറിയിച്ചു. അനധികൃതമായി വന്‍തോതില്‍ കരിക്കു വേണ്ടി മരം മുറിക്കുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റാണ് ഹരജി നല്‍കിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി കരി ഇന്ധനമാക്കുന്നതുമൂലം പരിസ്ഥിതിക്ക് എന്തെങ്കിലും തരത്തില്‍ കോട്ടം തട്ടുമോയെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് കോടതി ആരാഞ്ഞിരുന്നു. ഇതുസംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ജാവീദ് റഹീം നേതൃത്വം നല്‍കുന്ന ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തു. ഇതുസംബന്ധിച്ച് പുതിയ പഠനങ്ങളൊന്നും ഇല്ലെന്നും വ്യാവസായിക മേഖലയില്‍ ഇന്ധനമായും അസംസ്‌കൃത വസ്തുവായും കരി ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിക്കാനാവില്ലെന്നും പാരിസ്ഥിതിക മന്ത്രാലയം കോടതിയെ അറിയിച്ചു. കേസില്‍ അടുത്ത മാസം 9നു വാദം കേള്‍ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss