|    Aug 18 Sat, 2018 3:51 pm
FLASH NEWS

മരക്കടവ് പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

Published : 24th June 2017 | Posted By: fsq

 

പുല്‍പ്പള്ളി: മരക്കടവ്, വരവൂര്‍ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞദിവസം കാട്ടാനകള്‍ മരക്കടവ് പള്ളി വക തെങ്ങും വാഴയും ഉള്‍പ്പെടെയുള്ള കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഇപ്പോള്‍ എല്ലാദിവസവും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു പതിവായിരിക്കുകയാണ്. ആളുകള്‍ സന്ധ്യയായാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്നു. നിലവില്‍ ആനയെ പ്രതിരോധിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി കമ്പിവേലികള്‍ അപര്യാപ്തമാണ്. അതിനാല്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്നു ജൂബിലി മെമ്മോറിയല്‍ ലൈബ്രറി എക്‌സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചിട്ടുെങ്കിലും ഇതുവരെ യാതൊരു പരിഹാരവും കാണാന്‍ ബന്ധപ്പെട്ടവര്‍ക്കു സാധിച്ചിട്ടില്ല. പ്രസിഡന്റ് ഫാ. മാത്യു പൈക്കാട്ട്, സെക്രട്ടറി ജെയ്‌സണ്‍ കല്ലറക്കല്‍, ജസ്റ്റസ് തൊമ്മിപ്പറമ്പില്‍, ജോജോ നരിവേലില്‍, അനീഷ് പഴയതോട്ടം, ജിനേഷ് നരിവേലി, ജെറീഷ് പനന്തോട്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss