|    Sep 21 Fri, 2018 10:23 am
FLASH NEWS

മരക്കടവ് അറവ് ശാല: അനിശ്ചിതകാല സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Published : 20th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: കഴിഞ്ഞ ഒമ്പത് വര്‍ഷമായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ മട്ടാഞ്ചേരി മരക്കടവിലെ അറവ് ശാല പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി തുറന്ന് നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു മാസക്കാലമായി നടത്തി വന്ന സത്യാഗ്രഹ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നഗരസഭ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫിസിന് മുന്നില്‍ നടന്നുവന്ന സമരമാണ് താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇന്നലെ രാവിലെ മേയര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. മേയറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ അറവ് ശാല മരക്കടവില്‍ തന്നെ പുനര്‍നിര്‍മിച്ച് നല്‍കുമെന്ന് മേയര്‍ ഉറപ്പ് നല്‍കിയതായി സമര സമിതി നേതാക്കള്‍ പറഞ്ഞു. തൊഴിലാളികള്‍ അറവിനായി താല്‍ക്കാലികമായി സ്ഥലം കണ്ടെത്തിയാല്‍ പ്രദേശവാസികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ നഗരസഭ എന്‍ഒസി നല്‍കുമെന്ന് അറിയിച്ചതായും നേതാക്കള്‍ പറഞ്ഞു. യോഗത്തില്‍ നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷൈനി മാത്യൂ, ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി കെ മിനിമോള്‍, കൗണ്‍സിലര്‍ സുനിത അഷറഫ്, അസി.എന്‍ജിനീയര്‍ എസ് ഡി രാജന്‍, സമര സമിതി ഭാരവാഹികളായ എ കെ ഫസലുദ്ധീന്‍, ജെ എ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനം കൗണ്‍സിലര്‍ സീനത്ത് റഷീദ് ഉദ്്ഘാടനം ചെയ്തു. എം എം സലീം, കെ ബി സലാം, നാസര്‍ നാക്കാട്ട്, എ ജലാല്‍, സി ബി അലി സംസാരിച്ചു. എ കെ ഫസലുദ്ധീന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss