|    May 22 Tue, 2018 5:43 pm
FLASH NEWS

മരം വീണ് വീട് തകര്‍ന്നു; നിരവധി കുടുംബങ്ങള്‍ ഭീതിയില്‍

Published : 13th June 2017 | Posted By: fsq

 

ആലുവ: സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്ന ആലുവ തോട്ടക്കാട്ടുകര പിഡബ്ല്യൂഡിക്വാര്‍ട്ടേഴ്‌സിലെ വീടിന് മുകളിലേക്കാണ് കൂറ്റന്‍ മരം വീണത്.കൊങ്ങോര്‍പ്പിള്ളി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ നജീറ താമസിക്കുന്ന വീടിന് മുകളിലാണ് ഇന്നലെ മരം വീണത.് ഈ സമയം ഇവരുടെ മക്കളായ ആദില്‍ അലി, ഹുദ ഫാത്തിമ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അറുപത്തി അഞ്ചോളം വീടുകളാണ് ഇവിടെയുള്ളത്. ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ ഏതു സമയത്തും വീഴാറായി നില്‍ക്കുന്ന നിരവധി കൂറ്റന്‍ മരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അറുപത് വര്‍ഷത്തിലേറെയായുള്ള ക്വാര്‍ട്ടേഴ്‌സില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ താമസക്കാരുടെ പേടിസ്വപനമായിരിക്കുകയാണ.് ഈ മരങ്ങള്‍ വെട്ടിമാറ്റാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഫോറസ്റ്റ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് താമസക്കാരുടെ പരാതി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss