|    Jul 21 Sat, 2018 9:02 pm
FLASH NEWS

മരംവീണു റോഡ് തകര്‍ന്ന് ഒരു മാസമായിട്ടും അപകടക്കെണി നീക്കിയില്ല

Published : 22nd September 2017 | Posted By: fsq

 

ആലത്തൂര്‍: മരം കടപുഴകി റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് ഒരു മാസമായിട്ടും അപകടക്കെണി നീക്കിയില്ല.മരം മുറിച്ചു നീക്കി റോഡിലെ അപകടക്കെണി നീക്കാന്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.ആലത്തൂര്‍  കിണ്ടിമുക്ക് മെയിന്‍ റോഡില്‍ ബാങ്ക് റോഡിനു സമീപമാണ് ഒരു മാസം മുമ്പ് മരം കടപുഴകി റോഡ് തകര്‍ന്നത്.മരം റോഡിലേക്ക് വീഴാതെ റോഡരികിലേക്കാണ് വീണതെങ്കിലും വേരുകള്‍ ഉയര്‍ന്നതോടെ റോഡ് തകര്‍ന്നു. ടാറിംഗ് ഇളകി ഉയര്‍ന്നു നില്‍ക്കുന്ന സ്ഥിതിയാണ്.അപകടകരമായ വളവുള്ള ഇതു വഴി രാത്രി കാലങ്ങളില്‍ പോകുന്നവര്‍ ഇതില്‍ ഇടിച്ചു മറിയാനുള്ള സാധ്യതയേറെയാണ്.ബുധനാഴ്ച രാവിലെ ആറിന് ഈ സ്ഥലത്തിനു തൊട്ടടുത്ത് സ്വകാര്യ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു.നേരത്തേയും ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും മരം മുറിച്ചു നീക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല ഇതിനു സമീപം അപകടസൂചന എന്നു പോലും വെച്ചിട്ടില്ല. എത്രയും വേഗം മരം മുറിച്ചുനീക്കി റോഡിലെ അപകടക്കെണി മാറ്റണമെന്ന് ആലത്തൂര്‍ ഒരുമ നാട്ടുകൂട്ടായ്മ സൗഹൃദ വേദി യോഗം പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് സുനു ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss