|    Nov 19 Mon, 2018 9:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മയാമി വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

Published : 4th November 2018 | Posted By: kasim kzm

ലഖ്‌നോ: അമേരിക്കയിലെ മയാമി വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി ഫോണ്‍ ചെയ്ത 18കാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ നിയമനടപടി തുടങ്ങിയിട്ടുണ്ടെന്ന് എടിഎസ് ഐജി അസീം അരുണ്‍ പറഞ്ഞു.
പ്രതി 1000 യുഎസ് ഡോളര്‍ വിലമതിക്കുന്ന ബിറ്റ്‌കോയിനുകള്‍ വാങ്ങിയിരുന്നു. എന്നാല്‍, ആരോ ഇയാളെ പറ്റിച്ചു. തുടര്‍ന്ന് എഫ്ബിഐക്ക് പരാതി നല്‍കിയെങ്കിലും തൃപ്തികരമായ പ്രതികരണമുണ്ടായില്ല. അതിനാല്‍ മയാമി വിമാനത്താവളത്തില്‍ നിരവധി തവണ വിളിച്ച് ഭീഷണി മുഴക്കി. എകെ 47, ഗ്രനേഡ്, ബെല്‍റ്റ്‌ബോംബ് എന്നിവയുമായെത്തി വിമാനത്താവളത്തിലെ എല്ലാവരെയും കൊല്ലുമെന്നായിരുന്നു ഭീഷണി.
എഫ്ബിഐ ഇയാളുമായി സംസാരിച്ചെങ്കിലും ഒക്ടോബര്‍ 2 മുതല്‍ 31 വരെ ഭീഷണി തുടര്‍ന്നു. ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. യുവാവിന്റെ പേര് അധികൃതര്‍ വെളിപ്പെടുത്തിയില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss