|    Jan 18 Wed, 2017 9:35 am
FLASH NEWS

മയക്കു മരുന്നു കടത്ത്; വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

Published : 6th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ജി രാജശേഖര്‍ റെഡ്ഡിയെ മഹാരാഷ്ട്ര നാര്‍കോട്ടിക് കണ്‍ട്രോളര്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. രണ്ട്ദിവസം മുമ്പ് ഹൈദരാബാദില്‍ നിന്നും ബംഗളൂരുവില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് റെഡ്ഡി പിടിയിലായത്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ഗവേഷണ ശാസ്ത്രജ്ഞന്‍ വെങ്കട് രാമറാവു, അദ്ദേഹത്തിന്റെ ഭാര്യ, ഹൈദരാബാദിലെ രവിശങ്കര്‍ റാവു എന്നിവരെ ഇതുമായി ബന്ധപ്പെട്ട്  ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍നിന്ന് 45 കോടി രൂപ വിലവരുന്ന നിരോധിച്ച 231 കി.ഗ്രാം ആംഫിറ്റാമിന്‍ എന്ന മയക്കുമരുന്നും 1.23 കോടി രൂപയും പിടിച്ചെടുത്തിരുന്നു. ശാസ്ത്രജ്ഞനെയും രവിശങ്കര്‍ റാവുവിനെയും ചോദ്യംചെയ്തതില്‍ നിന്നാണ് വിങ് കമാന്‍ഡര്‍ റെഡ്ഡിയുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘം മനസ്സിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ റെഡ്ഡിയെ കോടതി നാര്‍കോട്ടിക് ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക