|    May 23 Tue, 2017 8:47 am
FLASH NEWS

മയക്കുമരുന്ന്: ശാസ്ത്രീയ പരിശോധനയ്ക്ക് നിയമനിര്‍മാണം വേണം

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യം പരിഗണിച്ച് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി സംസ്ഥാന പോലിസ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്. മദ്യം കഴിച്ച് വാഹനമോടിച്ചാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ  തെളിയിക്കാമെന്നിരിക്കേ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ അത് കണ്ടെത്താനും തെളിയിക്കാനും ശാസ്ത്രീയ പരിശോധനകള്‍ നിലവിലില്ലെന്നാണ് പരാതി. സംസ്ഥാനത്ത് പെരുകിവരുന്ന വാഹനാപകടങ്ങള്‍ക്കു പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനമുണ്ടെന്നും പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുമ്പോള്‍ അപകടം നടന്ന് മരണം സംഭവിച്ചാലും അത് നിയമത്തിനു മുമ്പില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണെന്നു പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day