|    Jul 23 Sun, 2017 4:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മയക്കുമരുന്ന് വില്‍പന: ആറു പേര്‍ പിടിയില്‍

Published : 29th July 2016 | Posted By: SMR

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിക്ക് സമീപം വിദ്യാഭ്യാസ സ്ഥാപനത്തിനടുത്ത് വീട് വാടകയ്‌ക്കെടുത്ത് നടത്തിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മറവില്‍ മയക്കുമരുന്നു വില്‍പന നടത്തിയ ആറു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
മയക്കുമരുന്നു വില്‍പന സംഘത്തലവനായ ആര്യാട് തത്തംപള്ളി സ്വദേശി കെ എം ബിനോയി മൈക്കിളടക്കം ആറു പേരാണ് ആലപ്പുഴ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
30 സിറിഞ്ചുകളും നീഡിലുകളും 40 ബ്രുഫിനോര്‍ഫിന്‍ കുപ്പികളും അഞ്ച് ആംപ്യൂളുകളും 10 ഗ്രാം കഞ്ചാവും അഞ്ചു ബൈക്കുകളും പിടിച്ചെടുത്തു. ജോ ജവാസ് എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മറവിലാണ് മയക്കുമരുന്ന് വില്‍പന നടത്തിയത്. ആവശ്യക്കാര്‍ക്ക് ഒരു ഇന്‍ജക്ഷന് 500 രൂപ നിരക്കിലാണ് മയക്കുമരുന്ന് നല്‍കിയിരുന്നത്.
വിദ്യാര്‍ഥികളുടെ അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തിയതായും സംശയമുണ്ട്. വിദ്യാര്‍ഥികളും കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. വീടിന്റെ വിവിധയിടങ്ങളില്‍ നിന്നായി രഹസ്യ ക്യാമറകളും എക്‌സൈസ് കണ്ടെടുത്തിട്ടുണ്ട്. കമ്പനിയുടെ ബ്രാഞ്ച് മാനേജരായ ബിനോയി മൈക്കിളിന്റെ പേരില്‍ ആലപ്പുഴയില്‍ രണ്ടു മയക്കുമരുന്നു കേസുകള്‍ നിലവിലുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ ചന്ദ്രപാലന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക