|    Sep 20 Thu, 2018 2:12 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ഫിലിപ്പീന്‍സ് നിര്‍ത്തിവച്ചു

Published : 31st January 2017 | Posted By: fsq

 

മനില: മയക്കുമരുന്നിനെതിരേ ഫിലിപ്പീന്‍സ് നടത്തിവരുന്ന പോരാട്ടം താല്‍ക്കാലികമായി മരവിപ്പിച്ചതായി സര്‍ക്കാര്‍. മയക്കുമരുന്ന് വിരുദ്ധ പദ്ധതികളുടെ മറവില്‍ പോലിസ് അതിക്രമം കാണിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പോലിസ് സേനയിലെ അക്രമികളെ ശുദ്ധീകരിച്ച ശേഷം മയക്കുമരുന്നിനെതിരായ പോരാട്ടം തുടരുമെന്നും ആദ്യം സേനയെ ശുദ്ധീകരിക്കാനാണുദ്ദേശിക്കുന്നതെന്നും പോലിസ് മേധാവി റൊണാള്‍ഡ് ദെലാ റോസാ പറഞ്ഞു.  മയക്കുമരുന്ന് വിരുദ്ധ സേന കസ്റ്റഡിയിലെടുത്ത ദക്ഷിണ കൊറിയന്‍ വ്യവസായി പോലിസ് ആസ്ഥാനത്ത് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പോലിസ് നിലപാട് മയപ്പെടുത്തിയത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് ദ്യുട്ടേര്‍ട്ടിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടം ശക്തമാക്കിയിരുന്നത്. ഡിസംബറോടെ മയക്കുമരുന്ന് മാഫിയയെ പൂര്‍ണമായും പിഴുതെറിയുമെന്നാണ് ദ്യുട്ടേര്‍ട്ട് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, മാഫിയയുടെ സ്വാധീനത്തെ താന്‍ വിലകുറച്ചുകണ്ടുവെന്നു പറഞ്ഞ ദ്യുട്ടേര്‍ട്ട്, മാര്‍ച്ച് വരെ സമയം നീട്ടുകയായിരുന്നു. രാജ്യത്തിനകത്ത് പ്രസിഡന്റിനു ശക്തമായ പിന്തുണയുണ്ടായിരുന്നുവെങ്കിലും മയക്കുമരുന്ന് വിരുദ്ധസേന വ്യാപകമായി അക്രമങ്ങളഴിച്ചുവിടുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകരും പാശ്ചാത്യരാജ്യങ്ങളും നിരന്തരം ആരോപണങ്ങളുന്നയിച്ചിരുന്നു. മയക്കുമരുന്ന് വിരുദ്ധസേനയുടെ ആക്രമണങ്ങളില്‍ ഇതുവരെ 7000ത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss