|    Oct 21 Sat, 2017 5:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മയക്കുമരുന്ന് രാജാവ് ഇലാഹി ശെയ്ഖ് അറസ്റ്റില്‍

Published : 10th July 2016 | Posted By: SMR

ഗുവാഹത്തി: മയക്കുമരുന്ന് രാജാവ് ഇലാഹി ശെയ്ഖിനെ അസം തിന്‍സൂകിയ ജില്ലയിലെ ഒളിത്താവളത്തില്‍ നിന്ന് പോലിസ് പിടികൂടി.
അസമിലും അരുണാചല്‍ പ്രദേശിലും വ്യാപിച്ചുകിടക്കുന്നതാണ് പ്രതിയുടെ മയക്കുമരുന്ന് വ്യാപാര ശൃംഖല. എട്ട് ഗ്രാം ബ്രൗണ്‍ഷുഗര്‍, തോക്ക്, വെടിക്കോപ്പ്, ഇരുട്ടില്‍ കാണാന്‍ സഹായിക്കുന്ന ഉപകരണം എന്നിവ ദിബ്രുഗഡിലെ വസതിയില്‍നിന്നു പിടിച്ചെടുത്തതായി ജില്ലാ പോലിസ് സൂപ്രണ്ട് ബിര്‍ ബിക്രം ഗൊഗോയ് അറിയിച്ചു. ശെയ്ഖിന്റെ ഭാര്യയും കൂട്ടുപ്രതിയുമായ അസ്മ ബീഗം ഒളിവിലാണ്. ഇവരെ പിടികൂടാന്‍ ശ്രമം നടക്കുന്നുവെന്നും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക