|    Jul 27 Thu, 2017 12:11 am
FLASH NEWS

മയക്കുമരുന്ന് മാഫിയകളുടെ അക്രമം; പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

Published : 17th November 2016 | Posted By: SMR

ആലുവ: മയക്കുമരുന്ന് മാഫിയകളുടെ അക്രമത്തില്‍ പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍. മേഖലയില്‍ മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം ശക്തമായിരിക്കുകയാണ്. ആലുവയിലെ വിവിധ പ്രദേശങ്ങളിലാണ് മയക്കുമരുന്ന് ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നത്. ഉളിയന്നൂര്‍ മൂപ്പുകണ്ടത്തില്‍ ആസിഫി(25)നെയാണ് കഴിഞ്ഞ രാത്രി മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ അക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ തന്റെ പുതിയ ബൈക്കില്‍ പറവൂര്‍ കവലയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആസിഫിനെ മയക്കുമരുന്ന് സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഹോട്ടലിന് സമീപത്തായി ബൈക്കില്‍ ഇരിക്കുകയായിരുന്ന കിഴക്കേ കടുങ്ങല്ലൂര്‍ സ്വദേശികളായ സച്ചിന്‍, യുസി കോളജ് മില്ലുംപടി സ്വദേശിയായ അസ്‌ലം എന്നിവര്‍ ആസിഫിന്റെ സമീപത്തെത്തി നീ പുതിയ ബൈക്കെടുത്തല്ലേയെന്ന് ചോദിച്ച ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ആസിഫിന്റെ കൈവിരല്‍ ഒടിഞ്ഞിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക