|    Jan 23 Mon, 2017 8:35 pm
FLASH NEWS

മയക്കുമരുന്ന് തടയല്‍: കേന്ദ്രനിയമ ഭേദഗതിക്ക് ശ്രമിക്കും – മുഖ്യമന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യവസായം തടയുന്നതിനായി നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) ആക്ടില്‍ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നകാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
സര്‍ക്കാരുകളെ വെല്ലുവിളിക്കാന്‍വരെ ശക്തരാണ് മയക്കുമരുന്ന് മാഫിയ. അതിനാല്‍, മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിന് സമൂഹത്തിന്റെ ഒന്നാകെയുള്ള നീക്കമുണ്ടാവണമെന്നും ഹൈബി ഈഡന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി. മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിന് എക്‌സൈസ്, പോലിസ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അധ്യാപകര്‍, രക്ഷിതാക്കള്‍, പത്ര-ദൃശ്യമാധ്യമങ്ങള്‍, വ്യാപാരികള്‍, ഓട്ടോ- ടാക്‌സി ഡ്രൈവര്‍മാര്‍, റഡിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സഹകരണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
സ്റ്റുഡന്റ് പോലിസ് കേഡറ്റ്, ആന്റി നാര്‍കോട്ടിക് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജനമൈത്രി പോലിസിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തും. രക്ഷിതാക്കളുടെ ഭാഗത്തുനിന്നാണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവേണ്ടത്. എന്നാല്‍, പല രക്ഷിതാക്കളും ഫോണില്‍ സംസാരിക്കുന്നതിനാണ് കൂടുതല്‍ സമയം ഉപയോഗിക്കുന്നത്. അതുമൂലം കുട്ടികളുമായി വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അവര്‍ക്ക്  സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക