|    May 25 Thu, 2017 1:06 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മയക്കുമരുന്ന് കേസ്: വധശിക്ഷയില്‍ ഇളവ്

Published : 14th October 2016 | Posted By: SMR

ദോഹ:  മയക്കുമരുന്ന് ഇടപാട് കേസിലെ പ്രതിയായ കൊളംബിയന്‍ യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി 15 വര്‍ഷം ജയില്‍ശിക്ഷയായി ചുരുക്കി. കൂട്ടുപ്രതിയായ ലബ്‌നീസ് പൗരന് പ്രാഥമിക കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചതിനും അനധികൃത മയക്കുമരുന്ന് ഇടപാട് നടത്തിയതിനുമാണ് ഇത്. മൂന്നാം പ്രതിയായ മറ്റൊരു ലബ്‌നീസ് പൗരനെ കോടതി വെറുതെ വിട്ടിരുന്നു.
യുവതി അഞ്ച് കിലോ കൊക്കെയ്ന്‍ ഖത്തറിലെത്തിച്ച് വില്‍പ്പനക്കായി ദോഹയിലെ ഹോട്ടലില്‍ സൂക്ഷിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. പോലിസ് ഉദ്യോഗസ്ഥന്‍ ഇടപാടുകാരനാണെന്ന വ്യാജേന സ്ത്രീയെ സമീപിക്കുകയും മുന്‍നിശ്ചയിച്ചത് പ്രകാരം ഹോട്ടലില്‍ സംഗമിക്കുകയും ചെയ്തു. ഇവിടെ വച്ച് കൊക്കെയ്ന്‍ സാംപിള്‍ പോലിസ് ഉദ്യോഗസ്ഥനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് രണ്ടാം പ്രതിയെ സ്ത്രീ വിളിച്ചു. എന്നാല്‍ രണ്ടാം പ്രതി സുഹൃത്തിനെയാണ് ഹോട്ടലിലേക്ക് അയച്ചത്.  തുടര്‍ന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ഇവരുടെ മുറികളിലും വാഹനങ്ങളിലും നടത്തിയ തിരച്ചിലില്‍ പണവും മയക്കുമരുന്നും പിടിച്ചെടുക്കുകയുമായിരുന്നു. നിയമവിരുദ്ധ ഇടപാടിന് രണ്ടാം പ്രതി വിവിധ രാഷ്ട്രങ്ങളുടെ 13 സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day