|    Jan 24 Tue, 2017 12:41 pm
FLASH NEWS

മയക്കുമരുന്ന് കേസ്: ബോളിവുഡ്, ടിവി താരങ്ങള്‍ നിരീക്ഷണത്തില്‍

Published : 3rd July 2016 | Posted By: SMR

താനെ: മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ്, ടെലിവിഷന്‍ താരങ്ങള്‍ പോലിസ് നിരീക്ഷണത്തി ല്‍. കേസില്‍ മുന്‍ സിനിമാതാരം മമത കുല്‍ക്കര്‍ണിയെ പോലിസ് പ്രതിയാക്കിയിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്നു രാജാവ് വിക്കി ഗോസ്വാമിയോടൊപ്പം കെനിയയിലാണ് ഇപ്പോള്‍ മമത.
80കളിലും 90കളിലും ബോളിവുഡ് സിനിമകളിലഭിനയിച്ച ഒരു താരത്തിന് ലഹരിമരുന്ന് വ്യാപാരത്തില്‍ പങ്കുണ്ടെന്നു താനെ പോലിസിന് വിവരം കിട്ടിയിട്ടുണ്ട്. ഒരു ടിവി നടിക്കും മറ്റുചില ചെറുകിട താരങ്ങള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
മുംബൈയിലെ ഹോട്ടലുകളില്‍ ഗോസ്വാമി സംഘടിപ്പിച്ച യോഗങ്ങളില്‍ ഇവര്‍ പങ്കെടുത്തതായിട്ടാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. മയക്കുമരുന്ന് വിതരണം സംബന്ധിച്ച് ഈ യോഗങ്ങളില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഗോസ്വാമിയുമായി ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
മയക്കുമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട് കെനിയയിലും ദുബയിലും നടന്ന നിര്‍ണായക യോഗങ്ങള്‍ സംബന്ധിച്ച് അറസ്റ്റിലായവരില്‍ ഒരാള്‍ വിവരം നല്‍കിയിട്ടുണ്ടെന്ന് പോലിസ് നേരത്തേ അറിയിച്ചിരുന്നു.
കേസില്‍ 17 പ്രതികളാണുള്ളത്. ഇതില്‍ ഏഴുപേര്‍ ഒളിവിലാണ്. ബാക്കിയുള്ള 10 പേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ ഏവണ്‍ ലൈഫ് സയന്‍സസ് ലിമിറ്റഡില്‍നിന്ന് ഏപ്രിലില്‍ 2000 കോടി വിലമതിക്കുന്ന 18.5 ടണ്‍ എഫിഡ്രൈന്‍ പിടികൂടിയതോടെയാണ് മയക്കുമരുന്ന് വ്യാപാരം പുറത്തായത്. എഫിഡ്രൈന്‍ സംസ്‌കരിച്ച് വിദേശത്തേക്കു കടത്തി എന്നാണ് പോലിസ് പറയുന്നത്.
മയക്കുമരുന്നു കേസില്‍ പിടിയിലായ നൈജീരിയന്‍ പൗരനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏവണ്‍ ലൈഫ് സയന്‍സസില്‍ പോലിസ് റെയ്ഡ് നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക