|    May 28 Sun, 2017 4:12 pm
FLASH NEWS

മയക്കുമരുന്ന് കേസ്: നൈജീരിയന്‍ പൗരന്‍ അറസ്റ്റില്‍

Published : 27th August 2016 | Posted By: SMR

താനെ: മയക്കുമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് നൈജീരിയന്‍ പൗരനെ താനെ പോലിസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗം അറസ്റ്റ് ചെയ്തു. ഫെലിക്‌സ് ഒഷിത (34) യാണ് നവി മുംബൈയില്‍ അറസ്റ്റിലായത്. കപ്പല്‍ കമ്പനിയില്‍ നിന്ന് കെനിയയിലേക്ക് എഫി ഡ്രൈന്‍ പൊടി കടത്തി എന്നാണ് ഇയാള്‍ക്കെതിരായ കേസ്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇപ്പോള്‍ കെനിയയിലുള്ള ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയും കേസില്‍ പ്രതികളാണ്. ഈയിടെ ബംഗളൂരുവില്‍ അറസ്റ്റിലായ സുശീല്‍കുമാര്‍ അസി കണ്ണന്റെ വെളിപ്പെടുത്തലാണ്, ഒഷിതയെ പിടികൂടാന്‍ സഹായിച്ചത്.
സോലാപൂരിലെ ഏവണ്‍ ലൈഫ് സയന്‍സസ് എന്ന സ്ഥാപനം ഏപ്രിലില്‍ റെയ്ഡ് ചെയ്ത പോലിസ് 2000 കോടിയുടെ 18.5 ടണ്‍ തൂക്കം വരുന്ന എഫി ഡ്രൈന്‍ പിടികൂടിയിരുന്നു. മയക്കുമരുന്നിന്റെ 25 കിലോ പായ്ക്കുമായി ഒഷിത അഞ്ചുതവണ കെനിയയിലേക്ക് പറന്നുവെന്നാണ് അസി കണ്ണന്‍ പോലിസിനോട് പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day