|    Mar 29 Wed, 2017 10:54 pm
FLASH NEWS

മയക്കുമരുന്ന് ഇടപാട്: വ്യോമസേന ഓഫീസറും ശാസ്ത്രജ്ഞനും പിടിയില്‍

Published : 5th October 2016 | Posted By: mi.ptk

drugs

ഹൈദരാബാദ്: വ്യോമസേന ഉദ്യോഗസ്ഥനും ശാസ്ത്രജ്ഞനും കോടികളുടെ മയക്കുമരുന്ന് ഇടപാടില്‍ അറസ്റ്റില്‍. എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ രാജശേഖര്‍ റെഡ്ഡി, ബംഗളൂരു കേന്ദ്രീകരിച്ച് പവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്‍ വെങ്കിട് രാമ റാവു എന്നിവരാണ് പിടിയിലായത്. 230 കോടിയോളം വിലവരുന്ന ആംഫെറ്റാമിന്‍ എന്ന മയക്കുമരുന്നും പരിശോധനയില്‍ കണ്ടുകിട്ടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നന്ദദില്‍ നിന്നാണ് രാജശേഖര്‍ റെഡ്ഡി പിടിയിലായത്. ഹൈദരാബാദില്‍ നിന്നും ഗോവയിലേക്കുള്ള യാത്രിക്കിടെയാണ് പിടികൂടിയത്. ഏഴ് ലക്ഷം രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും നിരവധി രേഖകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടുകെട്ടിയിട്ടുണ്ട്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എയര്‍ഫോഴ്‌സും ഏതാനും നാളുകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യോമസേനാ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
ഹൈദരാബാദ് ആണ് ഈ മയക്കുമരുന്ന് ശൃംഖലയുടെ കേന്ദ്രമെന്നും ഇവിടെയുള്ള ഫാക്ടറികളില്‍ ഉല്‍പാദിപ്പിച്ച പലതരം മയക്കുമരുന്നുകള്‍ മലേസ്യ, തായ്‌ലന്റ്, ഇന്തോനേസ്യ എന്നിവിടങ്ങളേക്ക് കയറ്റി അയക്കുന്നുണ്ടെന്നാണ് അധികൃതകര്‍ നല്‍കുന്ന സൂചന.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day