|    Jul 24 Mon, 2017 2:14 pm

മയക്കുമരുന്ന് ആംപ്യൂള്‍ കേസ്; ജാമ്യത്തിലിറങ്ങിയയാള്‍ 60 പൊതി കഞ്ചാവുമായി പിടിയില്‍

Published : 5th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: 20 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന മയക്കു മരുന്നു ആംപ്യൂള്‍ കേസില്‍ കോടതിയില്‍ നിന്നു ജാമ്യത്തിലറങ്ങിയയാളെ 60 പൊതി കഞ്ചാവുമായി എക്‌സൈസ് റേഞ്ച് സബ് ഇന്‍സ്്‌പെക്ടര്‍ ബിജു വര്‍ഗീസിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഇരൂപ്പ കളരിക്കല്‍ മുരുകന്‍ (21) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.ജില്ലയില്‍ കഞ്ചാവ് മൊത്തക്കച്ചവടത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇയാളാണെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ നിന്നു കൊണ്ടുവരുന്ന കഞ്ചാവ് സ്റ്റം എന്ന കോഡ് ഭാഷയില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു. തമിഴ്‌നാട്ടു കാരനായ ഇയാള്‍ കേരളത്തില്‍ എത്തിയ ശേഷം സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളേയും ചെറുകിട കഞ്ചാവ് കച്ചവടക്കാരേയും കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ വില്‍പ്പനയെ ചോദ്യം ചെയ്യുന്നവരെ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഞ്ചാവുമായി ചങ്ങനാശ്ശേരിയില്‍ എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണത്തിലാണ് പിടികൂടാനായത്. നഗരം കേന്ദ്രീകരിച്ചു വില്‍പ്പന നടത്തിവന്നിരുന്ന ഇയാള്‍ പിടിയിലായ ശേഷം നിരവധി വിദ്യാര്‍ഥികള്‍ കഞ്ചാവ് ആവശ്യപ്പെട്ടു ഇയാളുടെ ഫോണിലേക്കു വിളിച്ചിരുന്നു. വില്‍പ്പനക്കാര്‍ക്കിടിയില്‍ ലയണ്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. പ്രിവന്റീവ് ഓഫിസര്‍ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസറുമാരായ എ എസ് ഉണ്ണക്കൃഷ്ണന്‍, പി കെ രാജീവ്, ബി സന്തോഷ്‌കുമാര്‍, രതീഷ് കെ നാണു, ബിനോയ് കെ മാത്യു  റെയ്ഡില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക