|    Mar 23 Thu, 2017 11:47 am
FLASH NEWS

മയക്കുമരുന്നു കേസ്; മമതാ കുല്‍ക്കര്‍ണിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Published : 31st July 2016 | Posted By: SMR

താനെ: മയക്കുമരുന്ന് കേസില്‍ നടപടി നേരിടുന്ന ചലച്ചിത്ര നടി മമതാ കുല്‍ക്കര്‍ണിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലിസ് മരവിപ്പിച്ചു. ഗുജറാത്തിലും മുംബൈയിലുമടക്കമുള്ള എട്ട് അക്കൗണ്ടുകളാണു മരവിപ്പിച്ചത്. ഏകദേശം 90 ലക്ഷം രൂപയാണ് മമതയുടെ അക്കൗണ്ടുകളിലുള്ളത്. അന്താരാഷ്ട്ര മയക്കുമരുന്നു ലോബിയുമായി ബന്ധമുള്ള ഇവര്‍ കേസിലെ പ്രധാന പ്രതിയാണ്. കേസിന്റെ വിശദാന്വേഷണത്തിനാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കുല്‍ക്കര്‍ണിയുടെ സഹോദരിയെയും ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍, സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനു വേണ്ടി താരത്തിന്റെ പേരിലുള്ള വസ്തുവകകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അധികൃതരില്‍ നിന്നു ശേഖരിക്കുന്നുണ്ട്. 17 പ്രതികളുള്ള കേസില്‍ ഇതേവരെ 10 പേരുടെ അറസ്റ്റാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇവര്‍ക്കെതിരായ കുറ്റപത്രം പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കെനിയയിലും ദുബയിലുമടക്കം വിവിധയിടങ്ങളില്‍ നടന്ന മയക്കുമരുന്ന് മാഫിയയുടെ യോഗങ്ങളില്‍ മമതാ കുല്‍ക്കര്‍ണി പങ്കെടുത്തിരുന്നതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നൈജീരിയന്‍ സ്വദേശി ഏപ്രിലില്‍ പിടിയിലായതോടെയാണ് അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയെക്കുറിച്ച് പോലിസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ നടത്തിയ റെയ്ഡില്‍ 18.5 ടണ്‍ എഫിഡ്രിന്‍ എന്ന മയക്കുമരുന്ന് പോലിസ് പിടിച്ചെടുത്തിരുന്നു.

(Visited 12 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക