|    Jul 21 Sat, 2018 1:28 pm
FLASH NEWS

മയക്കുമരുന്നു കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു: ജസ്റ്റിസ് ആന്റണി ഡൊമിനിക്

Published : 18th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ലഹരിമയക്കുമരുന്നുകേസുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുന്നത് നീതിപീഠത്തെയും സമൂഹത്തെയും ഒരുപോലെ ആശങ്കപ്പെടുത്തുതാണെന്ന് ഹൈക്കോടതി  ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മയക്കുമരുന്നു നിര്‍മാര്‍ജനവും നിയമങ്ങളും ഇരകള്‍ക്കുള്ള സഹായ മാര്‍ഗങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബിലെ അമൃത്സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലഹരി ഉപയോഗം നടക്കുന്നത് കേരളത്തിലെ കൊച്ചിയിലാണെന്ന് ഒരു റിപ്പോര്‍ട്ട് അടുത്തിടെ കാണുകയുണ്ടായി. ലഹരിമയക്കുമരുന്നുകേസുകള്‍ നാലിരട്ടി വരെ വര്‍ധിക്കുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്. കാംപസുകളാണ് ലഹരിമയക്കുമരുന്നു വ്യാപാരത്തിന്റെ  മുഖ്യലക്ഷ്യം. ഈ രംഗത്ത് ശക്തമായ പ്രതിരോധവും ബോധവത്കരണവും ഉയര്‍ന്നു വരണം. അതുകൊണ്ടാണ് ലീഗല്‍ സര്‍വീസ് അതോററ്റി ബോധവത്കരണത്തില്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചതെന്നും  ജസ്റ്റിസ് പറഞ്ഞു. ഡിഎല്‍എസ്എ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ  ഡോ.വി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെല്‍സ മെമ്പര്‍ സെക്രട്ടറി കെ സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍, സുല്‍ത്താന്‍ ബത്തേരി സബ്ജഡ്ജ് കെ പി സുനിത, വൈത്തിരി ഗ്രാമ ന്യായാലയ ന്യായാധികാരി എം ആര്‍ ദിലീപ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ വി പി തോമസ്, അഡ്വ.സതീഷ് പൂത്തിക്കാട്, എം ഡി സുനില്‍, ടി ഷറഫുദീന്‍, ജോഷി തുമ്പനം എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss