|    Oct 20 Fri, 2017 7:20 am
Home   >  Todays Paper  >  page 9  >  

മയക്കുമരുന്നു കടത്ത്; സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

Published : 15th July 2017 | Posted By: fsq

 

ക്വാലാലംപൂര്‍: സിംഗപ്പൂരില്‍ മയക്കുമരുന്നു കടത്ത് കേസില്‍ പിടിയിലായ ഇന്ത്യന്‍ വംശജനെ തൂക്കിക്കൊന്നു. പ്രഭാകരന്‍ ശ്രീവിജയന്‍ എന്ന 29കാരനെയാണു തൂക്കിലേറ്റിയത്. സിംഗപ്പൂരിലെ ചാംഗി പ്രസണ്‍ കോംപ്ലക്‌സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സെന്‍ട്രല്‍ നാര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു. സിംഗപ്പൂരിലേക്ക് 22.24 ഗ്രാം ഡയമോഫിന്‍ കടത്തിയ കേസിലാണു വധശിക്ഷ. 2014 ലാണ് ശ്രീവിജയനെ വധശിക്ഷയ്ക്കു വിധിച്ചത്. 2012ല്‍ പെനിന്‍സുലാര്‍ മലേഷ്യയിലേക്കു കടക്കാന്‍ ശ്രമിക്കവെ വുഡ്‌ലാന്‍ഡ് ചെക്‌പോസ്റ്റില്‍ വച്ച് ശ്രീവിജയന്‍ ഓടിച്ച വാഹനത്തില്‍ നിന്ന് രണ്ട് പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. പ്രഭാകരന്‍ ശ്രീവിജയന് വധശിക്ഷ വിധിച്ചതിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക