|    Jul 18 Wed, 2018 2:26 am
FLASH NEWS

മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

ബാലുശ്ശേരി :  എംഡിഎംഎ എന്ന പേരില്‍ അറിയപ്പെടുന്ന മാരകമായ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ബിരുദവിദ്യാര്‍്ഥിയായ കരുമല  താന്നിക്കല്‍് ശരത്തി(22) നെയാണ് ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഉപയോഗിക്കുന്നവരില്‍  ഉഗ്രലഹരി പകരുന്ന എംഡിഎംഎ മയക്കു മരുന്നു സംസ്ഥാനത്തുനിന്നുതന്നെ ആദ്യമായാണ് പിടികൂടുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ബാംഗ്ലൂര് സിറ്റിയില്‍ നിന്നും മയക്കുമരുന്ന്  വാങ്ങി നാട്ടില്‍ വന്‍ വിലയ്ക്കുവില്പ്പന നടത്തുകയാണ് പ്രതി ചെയ്തിരുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ് ആര്‍ എന്‍  ബൈജു പറഞ്ഞു. ഒരു വിദേശിയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്നുവാങ്ങിയിരുന്നത്. മറ്റുവിതരണക്കാരുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. എംഡിഎംഎ മയക്കുമരുന്ന് കൈയില്‍  വയ്ക്കുകയോ, വില്പ്പന നടത്തുകയോ ചെയ്താല്‍ 10 വര്‍ഷം വരെ ശിക്ഷലഭിക്കാവുന്ന കുറ്റമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss