|    Jul 21 Sat, 2018 5:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Published : 21st August 2016 | Posted By: SMR

കൊച്ചി:നിശാപാര്‍ട്ടിക്കായി കൊണ്ടുവന്ന 24 ഗ്രാം എല്‍എസ്ഡി മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ആലുവ സ്വദേശിയും ഇപ്പോള്‍ നോര്‍ത്ത് പറവൂരി ല്‍ താമസിക്കു ന്ന വാസുദേവ് (26) ആണ് സൗത്ത് പോലിസിന്റെ പിടിയിലായത്. പോലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ മല്‍സ്യഫെഡ് സ്റ്റാളിനു സമീപത്തെ തേവര ഫെറിയില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്.
കൊച്ചി നഗരത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നതാ യി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇയാളെ കുടുക്കിയത്. പ്രതിയുടെ പക്കല്‍നിന്നും എല്‍എസ്ഡി ഇനത്തില്‍പ്പെട്ട 24 ഗ്രാം വരുന്ന ആറ് എല്‍എസ്ഡി കാപ്‌സ്യൂളുകള്‍ കണ്ടെടുത്തു. ഇയാളെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss