|    Aug 19 Sat, 2017 1:41 am
FLASH NEWS

മയക്കുമരുന്നുമായി മാട്ടൂല്‍ സ്വദേശികള്‍ അറസ്റ്റില്‍

Published : 9th August 2017 | Posted By: fsq

 

പഴയങ്ങാടി: ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി മാട്ടൂല്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. മാട്ടൂല്‍ സെന്‍ട്രലിലെ ചേരാല്‍ വളപ്പില്‍ മുക്രി കടവത്ത് വിട്ടില്‍ സഹദ്(23), മാട്ടൂല്‍ ചര്‍ച്ച് റോഡിലെ പി ടി സി ഷമീം(23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഹാഷിഷ്, മെട്രോ നഗരങ്ങളിലെ പ്രധാന വില്ലനായ എല്‍എസ്ഡി സ്റ്റാമ്പ് തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി മേഖലയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാപ്പിനിശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബാംഗ്ലൂര്‍ വഴിയാണ് സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്ന് കേരളത്തില്‍ എത്തുന്നതെന്നാണു സൂചന. ആയിരം മുതല്‍ രണ്ടായിരം രൂപ വില വരെയുള്ള സ്റ്റാമ്പ് എന്ന ലഹരി നാവിനടിയില്‍ വച്ച് ഉപയോഗിക്കുന്നതാണ് ഇതിന്റെ ലഹരി 12 മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതിനാല്‍ അതീവ രഹസ്യമായി വില്‍പന നടത്തുകയാണ് ഇതിനേറെയും അടിമപ്പെടുന്നത് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമാണ്. ഇതിനു മുമ്പും പാപിനിശ്ശേരി റെയ്ഞ്ച് മേഖലകളില്‍ നടത്തിയ പരിശോധനയില്‍ പഴയങ്ങാടി വസ്ത്രവ്യാപാര കേന്ദ്രത്തില്‍ നിന്ന് രണ്ടുപേരെയും, ചെമ്പല്ലിക്കുണ്ട് വയലപ്ര പാര്‍ക്കിന് സമീപം നടന്ന പരിശോധനയില്‍ പെട്രോള്‍ പമ്പ് ഉടമയുടെ മകനും പിടിയിലായവരും ഈ സംഘത്തിന്റെ പ്രധാന കണ്ണികളാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസ് ഉദ്യേഗസ്ഥരായ കെ ടി സുധീര്‍, രഞ്ജിത്ത് കുമാര്‍, വി കെ വിനോദ്, സി പുരുഷോത്തമന്‍, വി പി ശ്രീകമാര്‍, കെ പി ഷിബു, ഗോവിന്ദന്‍, ജിതേഷ് പരിശോധനക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക