|    Jun 22 Thu, 2017 11:47 pm
FLASH NEWS

മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍

Published : 13th March 2016 | Posted By: SMR

പള്ളുരുത്തി: ചരസ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. പള്ളുരുത്തി പൈപ്പ് ലൈന്‍ റോഡില്‍ കടയപ്പറമ്പ് വീട്ടില്‍ മുഹമ്മദ് ആയിസ് (26), കുമ്പളങ്ങി കോയബസാറില്‍ തഴുപ്പില്‍പ്പറമ്പില്‍ യദു കൃഷ്ണന്‍ (24), പള്ളുരുത്തി എസ്എന്‍ റോഡില്‍ കോരം കണ്ടത്തില്‍ മുഹ്‌സിന്‍ (22) പള്ളുരുത്തി നമ്പ്യാപുരം കടവനാട് വീട്ടില്‍ ഹഫീസ് (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും 25 ഗ്രാം ചരസ് പിടിച്ചെടുത്തു.
ഇതില്‍ ഒന്നാം പ്രതി ആയിസാണ് ചരസ് ഗോവയില്‍നിന്നും കൊച്ചിയിലെത്തിച്ചത്. യദു കൃഷ്ണനും, ഹഫീസും മുന്നുദിവസം മുമ്പാണ് ഗള്‍ഫില്‍നിന്നും എത്തിയത്. നാലുപേരും കുടി കണ്ണമാലിയിലെ ഒഴിഞ്ഞ പറമ്പില്‍ കാറിനുള്ളില്‍വച്ച് ഉപയോഗിക്കുന്നതിനിടയിലാണ് പിടിയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക