|    Feb 19 Sun, 2017 10:20 pm
FLASH NEWS

മയക്കുമരുന്നുകളുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

Published : 11th November 2016 | Posted By: SMR

ആലുവ: എക്‌സൈസ് സംഘം ആലുവ നഗരത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധയിനം മയക്കുമരുന്നുമായി മൂന്ന്് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നും 90 പൊതി ബ്രൗണ്‍ ഷുഗറുമായി മൂര്‍ഷിദാബാദ് സ്വദേശികളായ ബബ്ലൂ ഹൊസൈന്‍ സെയ്ഖും, മിനിസിവില്‍ സ്‌റ്റേഷന്‍ റോഡില്‍നിന്ന് നൈട്രസെഫാം ഗുളികകളുമായി ബിമല്‍ മണ്ഡലിനേയും, ഇരുപത് ഗ്രാം കഞ്ചാവുമായി റഫീക്കുല്‍ ഇസ്‌ലാമിനേയുമാണ് പിടികൂടിയത്. ആലുവ എക്‌സൈസ് സിഐ എം എസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബ്രൗണ്‍ ഷുഗറുമായി പിടികൂടിയ ബബ്ലൂ ഹൊസൈന്‍ ആലുവ, പിറവം, പെരുമ്പാവൂര്‍ ഭാഗങ്ങളില്‍ വില്‍പന നടത്തുന്ന ആളാണ്. ഒരു ചെറിയ പൊതിക്ക് ഇരുന്നൂറ് രൂപവച്ചാണ് പ്രതി വിറ്റിരുന്നത്. ബിമല്‍ മണ്ഡല്‍ പതിവായി മയക്കുമരുന്ന് ഗുളികകളാണ് വിറ്റിരുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ പി അനീഷ് മോഹന്‍, എസ് സുരേഷ്‌കുമാര്‍, എം കെ കാര്‍ത്തികേയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ജി രാജേഷ്, ഷിവിന്‍, എം ബി സജീവ്കുമാര്‍, ശശി ആചാരി പങ്കെടുത്തു. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക