|    Jan 21 Sat, 2017 6:52 pm
FLASH NEWS

മയക്കമരുന്നു വിതരണത്തിനിടെ രണ്ടു യുവാക്കള്‍ പിടിയില്‍

Published : 15th February 2016 | Posted By: SMR

പാവറട്ടി: കഞ്ചാവും മയക്കമരുന്നു ഗുളികകളും വിതരണം ചെയ്യുന്നതിനിടെ രണ്ടു യുവാക്കളെ പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തു.
പാടൂര്‍ ഇടിയഞ്ചിറ സ്വദേശി പുതുവീട്ടില്‍ റാഷിക്, ചാവക്കാട് മല്ലാട് സ്വദേശി തെക്കുംപറമ്പത്ത് ഫിറോസ് എന്നിവരെയാണ് പാവറട്ടി അഡീഷണല്‍ എസ്‌ഐ കെ വി രാജന്‍, സീനിയര്‍ സിപിഒമാരായ വി ബി അനൂപ്, കെ സുകുമാരന്‍ എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പുതുമനശേരി ബസ് സ്‌റ്റോപ്പ് പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്.
ഇവരില്‍ നിന്നു 700 ഗ്രാം കഞ്ചാവ്, നൈട്രസെ ഫാം എന്ന മയക്കുമരുന്നു ഗുളിക എന്നിവ കണ്ടെടുത്തു. പോലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും കഞ്ചാവ് വില്‍ക്കാനെത്തിയ ഇരുവരേയും അറസ്റ്റ് ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക