|    Mar 26 Sun, 2017 10:33 pm
FLASH NEWS

മമ്മൂട്ടി സ്മാര്‍ട്‌സിറ്റിയില്‍; പദ്ധതിയില്‍ ഏറെ പ്രതീക്ഷ

Published : 23rd December 2015 | Posted By: SMR

കൊച്ചി: ചലച്ചിത്രതാരം പത്മശ്രീ ഭരത് മമ്മൂട്ടി സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. സ്മാര്‍ട്‌സിറ്റി ഓഫിസും നിര്‍മാണം പൂര്‍ത്തിയായ ഒന്നാം ഐടി മന്ദിരവും സന്ദര്‍ശിച്ച മമ്മൂട്ടി ഇതൊരു സൗഹൃദ സന്ദര്‍ശനമാണെന്നു പറഞ്ഞു. ദുബയ് സ്മാര്‍ട്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന വന്‍ ഐടി പദ്ധതിയെക്കുറിച്ചറിയാന്‍ കേരളത്തിലെ ഒരു പൗരനെന്ന നിലയ്ക്കും ദുബയിയുടെ സുഹൃത്തെന്ന നിലയ്ക്കുമാണ് ഇവിടെയെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു.
സ്മാര്‍ട്‌സിറ്റി ബോര്‍ഡ് അംഗവും ഇടക്കാല സിഇഒയുമായ ഡോ. ബാജു ജോര്‍ജിനോടും മറ്റ് ഉദ്യോഗസ്ഥരോടും പദ്ധതിയെക്കുറിച്ച് മമ്മൂട്ടി ചോദിച്ചറിഞ്ഞു. മീഡിയ ക്ലസ്റ്റര്‍ പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ അതിനുവേണ്ട സഹായ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. സ്മാര്‍ട്‌സിറ്റി കണ്‍സള്‍ട്ടന്റ് പോള്‍ നൈനാനും മറ്റ് ഉദ്യോഗസ്ഥരും മമ്മൂട്ടിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക