മമ്മൂട്ടി സ്ഥാപിച്ച കുടിവെള്ള ടാങ്ക് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു
Published : 19th May 2016 | Posted By: SMR
മട്ടാഞ്ചേരി: സിനിമാ താരം മമ്മൂട്ടി സ്ഥാപിച്ച കുടിവെള്ള ടാങ്ക് സാമൂഹിക വിരുദ്ധര്‍ കുത്തി കീറി നശിപ്പിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ ഫോര്‍ട്ട്കൊച്ചി തുരുത്തി കോളനിയില്‍ സ്ഥാപിച്ച ടാങ്കാണ് ചൊവ്വാഴ്ച രാത്രി നശിപ്പിക്കപ്പെട്ടത്.
ഇന്നലെ വൈകീട്ട് ടാങ്കര്‍ ലോറിയില്‍ എത്തിച്ച കുടിവെള്ളം ടാങ്കിലേക്ക് പകര്‍ത്തുന്നതിനിടെയാണ് ടാങ്ക് നശിപ്പിക്കപ്പെട്ടത് ആളുകളുടെ ശ്രദ്ധയില്‍പെട്ടത്. വെള്ളം ചോര്‍ന്ന് പോവുന്നതുകണ്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ടാങ്കിന്റെ അടിഭാഗം മൂന്ന് ഇഞ്ച് നീളത്തില്‍ കത്തി ഉപയോഗിച്ച് കുത്തിക്കീറിയത് ശ്രദ്ധയില്‍പെട്ടത്.
മമ്മൂട്ടിയുടെ യുവര്‍ ഓണ്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച രാത്രി സ്ഥാപിച്ച അയ്യായിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് നശിപ്പിക്കപ്പെട്ടത്. പദ്ധതി പ്രകാരം തുരുത്തിയില്‍ രണ്ട് ടാങ്കാണ് സ്ഥാപിച്ചത്. ഒന്ന് തുരുത്തിയിലും മറ്റൊന്ന് കോളനിയിലുമാണ്. തിങ്കളാഴ്ച ടാങ്ക് സ്ഥാപിക്കാന്‍ എത്തിയെങ്കിലും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്തെ തെരുവ് വിളക്കുകള്‍ മാത്രം അണച്ചിരുന്നു. ഇതിന്റെ മറവിലായിരിക്കാം ടാങ്ക് നശിപ്പിക്കപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. പോലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.