|    Oct 16 Tue, 2018 9:35 am
FLASH NEWS
Home   >  Kerala   >  

മമ്മൂട്ടിയെപ്പോലെ സ്ത്രീകളെ ബഹുമാനിക്കുന്ന മറ്റൊരാള്‍ സിനിമാ ലോകത്ത് ഇല്ല:ജോയ് മാത്യു

Published : 21st December 2017 | Posted By: mi.ptk

കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടന്‍ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കസബ എന്ന സിനിമക്കുമെതിരെ നടി പാര്‍വതി നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്.വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്ന് ജോയ് മാത്യു പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. മമ്മൂട്ടിക്കെതിരെ വിമര്‍ശനമുന്നിയിക്കുന്ന  പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മുട്ടി’ എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
നേരത്തെ നടന്‍ സിദ്ദീഖും സംവിധായകന്‍ ജൂഡ് ആന്റണിയും മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ’ മമ്മുക്ക മമ്മുക്ക’ എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും ‘മിസ്റ്റര്‍ മമ്മുട്ടി’എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്
അതല്ലെ അതിന്റെയൊരു അന്തസ്സ്
വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍
കണ്ടിട്ടില്ല
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശ്ശിക്കുന്നതെങ്കില്‍
ദുശ്ശാസന വേഷം അഭിനയിക്കുന്ന
കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss