|    Sep 22 Sat, 2018 3:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മമ്മൂട്ടിയുടെആശ്വാസവാക്ക്കേട്ട് പ്രളയബാധിതര്‍ വിതുമ്പി

Published : 27th August 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: മലയാളത്തിന്റെ പ്രിയ നടന്റെ ആശ്വാസവാക്കുകള്‍ക്കു മുന്നില്‍ പ്രളയബാധിതര്‍ വിതുമ്പി. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ് തിരുവോണ ദിവസം സന്ദര്‍ശിക്കാനെത്തിയ സൂപ്പര്‍താരം മമ്മൂട്ടിയാണ് ദുരിതബാധിതരെ വാക്കുകള്‍ കൊണ്ട് ചേര്‍ത്തുപിടിച്ചത്.പ്രളയദുരിതം പേറുന്നവര്‍ക്കൊപ്പം മലയാളികള്‍ ഒന്നടങ്കമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സര്‍ക്കാരും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദുരിതത്തെ അതിജീവിക്കാനായി ഏവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ഥിച്ചു. താരങ്ങളായ രമേഷ് പിഷാരടി, നാദിര്‍ഷ, ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി, വി എം ജോണി എന്നിവര്‍ താരങ്ങളെ സ്വീകരിച്ചു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss